കൊയിലാണ്ടി - നന്തി റെയിൽവേ മേൽപ്പാലത്തിൽ പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ നിലയില്‍.
കോഴിക്കോട്: കൊയിലാണ്ടി - നന്തി റെയിൽവേ മേൽപ്പാലത്തിൽ പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അപകടം. ഇന്നലെ രാവിലെ 7.25ഓടെയായിരുന്നു സംഭവം.
കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ട ലോറി അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ മേൽപാലത്തിൽ നിന്ന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുമായിരുന്നു.
ആ സമയത്ത് ഫുട്പാത്തിലൂടെ കാൽനടയാത്രക്കാർ ഇല്ലാതിരുന്നതും അപകടത്തിന്റെ ആഘാതം കുറച്ചു.അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നന്തി റെയിൽവേ മേൽപാലത്തിലും പരിസരത്തും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Tags : Local News Nattuvishesham Kozhikode