നീലേശ്വരം: ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ഇന്നലെ രാവിലെ നീലേശ്വരം കരുവാച്ചേരിയിലാണ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇളനീർ കയറ്റിവരികയായിരുന്ന ലോറി മറിഞ്ഞത്.
ഓടുന്നതിനിടെ ടയർ പൊട്ടിയതിനെ തുടർന്നാണ് നിയന്ത്രണം വിട്ടത്. തൊട്ടടുത്ത് മറ്റു വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുതിയ ദേശീയപാത തുറന്നുനൽകിയതോടെ വാഹനങ്ങളുടെ അമിതവേഗത അപകടങ്ങൾക്കിടയാക്കുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്.