x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി ട്രോ​ഫി കാ​ക്കമൂ​ല ബ്ര​ദേ​ഴ്സ് ചു​ണ്ട​ന്

വെബ് ഡെസ്ക്
Published: August 28, 2026 01:06 AM IST | Updated: August 28, 2026 01:06 AM IST

ജലോത്സവത്തിൽ പങ്കെടുത്ത വള്ളങ്ങൾ

നേ​മം: വെ​ള്ളാ​യ​ണി കാ​യ​ലി​ൽ ന​ട​ന്ന നാ​ല്‍​പ്പ​ത്തി​യൊ​മ്പ​താ​മ​ത് മ​ഹാ​ത്മ അ​യ്യ​ന്‍​കാ​ളി ജ​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം​ത​രം വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ടി.ബി​ജു ക്യാ​പ്റ്റ​നാ​യ കാ​ക്ക​മൂ​ല ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ന് മ​ഹാ​ത്മ അ​യ്യ​ന്‍​കാ​ളി എ​വ​ര്‍​റോ​ളി​ംഗ് മി​നി​സ്‌​റ്റേ​ഴ്‌​സ് ട്രോ​ഫി . തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ന്‍ ക​പ്പ് നേ​ടു​ന്ന​ത്. ഒ​ന്നാം ത​രം വ​ള്ള​ങ്ങ​ളി​ല്‍ ആർ. ര​ഞ്ജി​ത്ത് ക്യാ​പ്റ്റ​നാ​യ വ​ള്ളം​കോ​ട് കി​ഴ​ക്കേ​ക​ര ചു​ണ്ട​ന്‍ ര​ണ്ടാം സ്ഥാ​നം നേ​ടി.

ര​ണ്ടാം ത​രം വ​ള്ള​ങ്ങ​ളി​ല്‍ എം.​ജെ. ജി​ത്തു ക്യാ​പ്റ്റ​നാ​യ ബി​ബി​സി കാ​ക്ക​മൂ​ല ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​ന​വും എസ്. അ​ജി ക്യാ​പ്റ്റ​നാ​യ കാ​ക്ക​മൂ​ല ബ്ലു ​ബേ​ര്‍​ഡ്‌​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മൂ​ന്നാം ത​രം വ​ള്ള​ങ്ങ​ളി​ല്‍ ഷൈ​ജു ക്യാ​പ്റ്റ​നാ​യ കാ​ക്ക​മൂ​ല പ​ട​ക്കു​തി​ര ഒ​ന്നാ​മെ​ത്തി. വി.​എ​സ്.വി​ജി​ന്‍ ക്യാ​പ്റ്റ​നാ​യ ബി​ബി​സി കാ​ക്ക​മൂ​ല ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ന്‍ ര​ണ്ടാ​മ​തു​മെ​ത്തി. വ​നി​ത​ക​ള്‍ തു​ഴ​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ റീ​ന ഇ​ഗ്നേ​ഷ്യ​സ് ക്യാ​പ്റ്റ​നാ​യ കാ​ക്ക​മൂ​ല ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​ന​വും എ​സ്. ബി​ന്ദു ക്യാ​പ്റ്റ​നാ​യ റെ​ഡ് ചി​ല്ലീ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഒ​ന്നാം​ത​രം വ​ള്ള​ങ്ങ​ളി​ല്‍ ബി​നു​ സു​ധ​ന്‍, ര​ണ്ടാം​ത​രം വ​ള്ള​ങ്ങ​ളി​ല്‍ റെ​ജി, മൂ​ന്നാം​ത​രം വ​ള്ള​ങ്ങ​ളി​ല്‍ എസ്. അ​നീ​ഷ്. വ​നി​ത വ​ള്ള​ങ്ങ​ളി​ല്‍ ജോ​യ് എ​ന്നി​വ​രെ മി​ക​ച്ച അ​മ​ര​ക്കാ​രാ​യി തെര​ഞ്ഞെ​ടു​ത്തു.

ശ്രീ ​അ​യ്യ​ന്‍​കാ​ളി ജ​ലോ​ത്സ​വ ട്ര​സ്റ്റി​ന്‍റേ​യും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വ​ള്ളം ക​ളി മ​ത്സ​ര​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു.

എം.​വി​ന്‍​സന്‍റ് എം.​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി, ഡ​പ്യൂ​ട്ടി മേ​യ​ര്‍ ജി.​എ​സ്. ആ​ശാ​നാ​ഥ്, ജില്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ഗ്ന​സ് റാ​ണി , ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശൈ​ല​ജ, അ​ഡ്വ. എ​സ്. സു​രേ​ഷ്, കാ​ക്ക​മൂ​ല ബി​ജു, ആ​ര്‍.​ജ​യ​ല​ക്ഷ്മി, അ​ഡ്വ.​പു​ഞ്ച​ക്ക​രി ജി.​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, പി.​ജ​യ​ല​ക്ഷ്മി, ബി.​ശ​ശി​ധ​ര​ന്‍, ആ​ര്‍.​മോ​ശ, , എം.​ബി​നു​കു​മാ​ര്‍, എ.​ഡി.​എം. എ. ​നി​ഷ, കെ.​കെ. ച​ന്തു​കൃ​ഷ്ണ, എം ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​യ്യ​ന്‍​കാ​ളി ട്രോ​ഫി ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​പ്ര​ദീ​പ് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up