മഞ്ചേരി മെഡിക്കൽ കോളജ് വികസനത്തിന്റെ നിർദഷ്ട സ്ഥലങ്ങൾ എം. റഹ്മത്തുള്ള എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ 83.95 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്ലിനിക്കൽ ആൻഡ് ഒപി ബ്ലോക്കിന്റെയും റേഡിയോളജി-ലബോറട്ടറി കോംപ്ലക്സിന്റെയും നിർദിഷ്ട സ്ഥലങ്ങൾ എം. റഹ്മത്തുള്ള എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) അംഗങ്ങളും സന്ദർശിച്ചു.
രണ്ട് പദ്ധതികളുടെയും നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ വേഗമാക്കുന്നതിനുമായിരുന്നു സന്ദർശനം. ഭരണാനുമതി ലഭിച്ച പദ്ധതികൾ മൂന്ന് വർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമാണം ആരംഭിക്കുന്നതിനുള്ള സാങ്കേതികാനുമതി നടപടികൾ വേഗമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
നഗരസഭാ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ്, എച്ച്ഡിഎസ് എക്സിക്യുട്ടീവ് അംഗങ്ങളായ വി.പി. ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദലി, ഹനീഫ മേച്ചേരി, എൻ. ബിജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.എസ്.ഷീന, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, കെ.കെ.ബി. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.
Tags : Manjeri Medical College Medical College NattuVishesham DistrictNews