രഞ്ജിത്ത്
നെടുമങ്ങാട് : ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന നെയ്യാറ്റിൻകര വഴുതൂർ നെല്ലിവിള പുത്തൻവീട്ടിൽ ആർ.രഞ്ജിത്ത് (40) നെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
കരകുളം തറട്ട നിലമി ഷീല ഭവനിൽ ചഞ്ചലിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണിയുടെയുടെയും നെടുമങ്ങാട് ഡിവൈ.എസ്.പി ടി.ബിനുകുമാറിന്റെയും നിർദേശാനുസരണമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
ഭാര്യയുടെ വീട്ടിൽ താമസിച്ച് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുടുംബാംഗങ്ങൾ എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഭാര്യയെ വകവരുത്താനുള്ള ശ്രമമെന്ന് പോലീസ് സൂചിപ്പിച്ചു.അരുവിക്കര സി.ഐ എസ്.സന്തോഷ്കുമാറിന്റേയും എസ്എച്ച്ഒ മിഥുന്റേയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews