x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ര​ക്ഷി​ത​ വി​ദേ​ശജീ​വി​യെ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 28, 2026 01:29 AM IST | Updated: September 28, 2026 01:29 AM IST

പ്രതീകാത്മക ചിത്രം

കു​റ്റി​ച്ച​ൽ: കേ​ര​ള ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പേ​രി​ൽ വ്യാ​ജ ര​ജി​സ്‌​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് സം​ര​ക്ഷി​ത വി​ദേ​ശ ജീ​വി​യെ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന "പെറ്റ്സ് എംപോർ' എ​ന്ന പെ​റ്റ ഷോ​പ്പ് ഉടമ വി​ഴി​ഞ്ഞം ചൊ​വ്വ​ര സ്വ​ദേ​ശി​യാ​യ ബി​നോ​യ് എ​സ്. മ​നോ​ഹ​ര​ൻ (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഗ്രീ​ൻ ഇ​ഗ്വാന എ​ന്ന വി​ദേ​ശ ജീ​വി​യെ ക​ണ്ടെ​ത്തി. ഇ​തി​നെ കൈ​വ​ശം വെ​ക്കാ​നും വി​ൽ​പ​ന ന​ട​ത്താ​നും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്റെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. ബെം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊലിസി ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫിസ​ർ ബി​പി​ൻ വി. ച​ന്ദ്ര​ൻ, ​ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ, എ​സ്എ​ഫ്ഒ ജി​ത്തു​മോ​ൻ, ബി​എ​ഫ്ഒ മാ​ത്യു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കാ​വ്യ എ​സ്. നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ം പ്രതിയെ പിടികൂടി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up