മാനന്തവാടി: മാനന്തവാടിയുടെ യാത്രകള്‍ക്കും ജനജീവിതത്തിനും സാക്ഷ്യം വഹിച്ചിരുന്ന പഴയ ബസ് സ്റ്റാന്‍ഡ് ഇനി ഓര്മ മാത്രമാകുകയാണ്. പുതിയ ബസ് ബേ നിര്‍മാണത്തിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലെത്തി.
1974 ലാണ് മാനന്തവാടി ക്ലബ്കുന്നില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പദ്ധതി ഉപേക്ഷിക്കണ്ടതായി വന്നു. 1977-1978 കാലഘട്ടത്തിലാണ് റൂറല്‍ ഡെവലപ്മെന്റ് ബോര്‍ഡ് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മന്ത്രിമാരായ അവക്കാദര് കുട്ടി നഹയും, ടി.കെ. നാരായണകുറുപ്പും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി സ്റ്റാന്‍ഡ് തുറന്ന് കൊടുത്തത്. നിര്‍മാണഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്നെങ്കിലും പിന്നീട് വടക്കെ വയനാട്ടിലെ ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായി ഈ ബസ് സ്റ്റാന്‍ഡ് മാറി.
മാനന്തവാടിയുടെ നഗരജീവിതത്തിന്റെ സ്പന്ദനമായി വര്‍ഷങ്ങളോളം ഈ ബസ് സ്റ്റാന്‍ഡ് നിലകൊണ്ടു. നഗരത്തിന്റെ വളര്‍ച്ചയ്ക്കും ചരിത്രത്തിനും സാക്ഷ്യം വഹിച്ചിരുന്ന ഒരു കാലഘട്ടം ഓര്‍മയിലേക്ക് നീങ്ങുകയാണ്.
47 വര്‍ഷം മുമ്പ് നിര്‍മിക്കപ്പെട്ട മാനന്തവാടിയിലെ ആദ്യ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കപ്പെടുമ്പോള് അത് ഒരു കെട്ടിടത്തിന്റെ പതനം മാത്രമല്ല തലമുറകളുടെ ഓര്‍മകളും നഗരത്തിന്റെ വികസനചരിത്രത്തിലെ സുപ്രധാന അധ്യായവും കൂടിയാണ് ചരിത്രത്തിന്റെ താളുകളിലേക്ക് മറയുന്നത്.
Tags : Nattuvishesham District News