മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം.
വില്ലൂന്നി: വില്ലൂന്നി സെന്റ് ജോസഫ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച 13-ാമത് ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വന്റ് എച്ച്എസ്എസ് ചാമ്പ്യന്മാരായി. ഈ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി ബിനോയ് മികച്ച പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു. എംഎംപിഎസ് സ്പോട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി ആറു ടീമുകള്‍ പങ്കെടുത്തു. വില്ലൂന്നി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിയോണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews