x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​വി​ള വിശുദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ൻ ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു മുതൽ

വെബ് ഡെസ്ക്
Published: August 28, 2026 12:56 AM IST | Updated: August 28, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

പാ​റ​ശാ​ല: മ​ണി​വി​ള വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ൻ ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന് തു​ട​ങ്ങി ബി​സി​സി വാ​ർ​ഷി​കം, ബൈ​ബി​ൾ നാ​ട​കം എ​ന്നി​വ​യോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ ആ​റി​നു സ​മാ​പി​ക്കും .ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു തു​ട​ങ്ങു​ന്ന സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം എ​ന്നി​വ​ക്കൊ​ടു​വി​ൽ ഇ​ട​വ​ക​വി​കാ​രി ഫാ.​റോ​ബി​ൻ സി.​പീ​റ്റ​ർ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ഫാ. ​ഷാ​ജു സെ​ബാ​സ്റ്റി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​സി.​അ​നു വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

29 മു​ത​ൽ സെ​പ്തം​ബ​ർ അ​ഞ്ചു​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം എ​ന്നി​വ​ക്കൊ​ടു​വി​ൽ ദി​വ്യ​ബ​ലി . 29 നു ​ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 30നു ​ഫാ.​സെ​ബാ​സ്റ്റ്യ​ൻ ദി​വ്യ​ബ​ലി​യും ഫാ ​വ​ർ​ഗീ​സ് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും. തു​ട​ർ​ന്ന് ബി​സി​സി വാ​ർ​ഷി​കം . 31 നു ​ഫാ.​സ​ജി​ൻ തോ​മ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ആ​ന്‍റോ എ​സ്.​ജ​യ​രാ​ജ​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. സെ​പ്റ്റം​ബ​ർ ഒ​ന്നി​നു ഫാ.​രാ​ജ​ദാ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ഷാ​ജ്‌​കു​മാ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ര​ണ്ടി​നു ഫാ.​ജോ​ബി​ൻ പോ​ളി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ജി​ബി​ൻ ദാ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. മൂ​ന്നി​നു ഫാ.​റീ​ഗ​ൻ ചാ​ൾ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ ബ​ലി​യി​ൽ ഫാ. ​ക്രി​സ്തു​ദാ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

നാ​ലി​ന് ഫാ.​ടോ​ണി മാ​ത്യു അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ജെ​റി​ൻ ജോ​സ​ഫ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.​തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം. അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​ന് പ​രേ​ത​നു​സ്മ​ര​ണ ദി​വ്യ​ബ​ലി ഫാ. ​ഷി​ജോ സോ​ള​മ​ൻ അ​ർ​പ്പി​ക്കും. വെ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ത്ഥ​ന ഫാ.​തോ​മ​സ് ജൂ​സ കാ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദി​ക്ഷ​ണം. ആ​റി​ന് തി​രു​നാ​ൾ ദി​നം. രാ​വി​ലെ എ​ട്ടി​ന് സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണം, ജ​പ​മാ​ല ലി​റ്റി​നി. 9.45നു ​ബി​ഷ​പ് എ​മി​ര​റ്റ​സ് ഡോ.​വി​ൻ​സ​ന്‍റ് സാ​മു​വ​ലി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ബി​ഷ​പ് എ​മി​ര​റ്റ​സ് ഡോ.​വി​ൻ​സ​ന്‍റ് സാ​മു​വ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന്. വൈ​കു​ന്നേ​രം ഏ​ഴി​നു ബൈ​ബി​ൾ നാ​ട​കം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up