x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 01:30 AM IST | Updated: September 6, 2026 01:30 AM IST

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം

മ​ണ്ണാ​ർ​ക്കാ​ട്: 2026-27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, പ്ര​വൃ​ത്തി​പ​രി​ച​യ, ഐ​ടി മേ​ള​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ 1 തി​യ​തി​ക​ളി​ൽ പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ന​ട​ക്കു​ന്ന​ത്.
മേ​ള​യു​ടെ സം​ഘാ​ട​ന​ത്തി​നാ​യി പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എ​ഇ​ഒ സി. ​അ​ബൂ​ബ​ക്ക​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാ​മു​ദ്ദീ​ൻ പൊ​ന്നം​കോ​ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​കെ. റ​ഷീ​ന, പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​രാ​ജ​ൻ, അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ സി​ദ്ധി​ഖ് പാ​റോ​ക്കോ​ട്, പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​സ​ബി​ത, അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ പി. ​യൂ​സ​ഫ്, ജാ​സ്മി​ൻ ക​ബീ​ർ, സ​ലീം നാ​ല​ക​ത്ത്, വി​വി​ധ ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും.

Tags : Science Fair NattuVishasham DistrictNews

Recent News

Corehub Up