x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ പ്ര​ശ്നത്തിന് പ്രാ​യോ​ഗി​ക പ​രി​ഹാ​രം വേ​ണം: മ​ര​ട് ന​ഗ​ര​സ​ഭ

വെബ്ഡെസ്ക്
Published: August 5, 2026 03:25 AM IST | Updated: August 5, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ന​ന്ദ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മൃ​ഗ​സ്നേ​ഹി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ന​ട​ന്നു.
ന​ഗ​ര​സ​ഭ​യു​ടെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ബി​സി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും, മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റേ​യും സേ​വ​ന​ങ്ങ​ൾ ഫീ​ൽ​ഡ് ത​ല​ത്തി​ലേ​യ്ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സ​ൺ പീ​റ്റ​ർ പ​റ​ഞ്ഞു.

വ​ള​ർ​ത്തു നാ​യ​ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്നും നാ​യ​ക​ളെ പൊ​തു​വ​ഴി​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്ന എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളു​മു​ൾ​പ്പെ​ടു​ത്തി കൗ​ൺ​സി​ൽ അ​ജ​ണ്ട ത​യാ​റാ​ക്കി ഉ​ട​ൻ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews stray dog

Recent News

Corehub Up