ഡോ. യുവോൺ ഫെർണാണ്ടസ് മെമ്മോറിയൽ അവാർഡ് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനസേവ ഉഡാൻ അക്കാഡമി ഡയറക്ടർ ഡോ. സുനിൽ ജോസിന് കൈമാറുന്നു.
ആലുവ: ഡോ. ടോണി ഫെർണാണ്ടസിന്റെ പത്നി ഡോ. യുവോൺ ഫെർണാണ്ടസിന്റെ സ്മരണാർഥമുള്ള പുരസ്കാരവും ഇരുപത്തയ്യായിരം രൂപയുടെ കാഷ് അവാർഡും ജനസേവ ഉഡാൻ അക്കാഡമിക്ക്. ആലുവയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡയറക്ടർ ഡോ. സുനിൽ ജോസിന് പുരസ്കാരം സമ്മാനിച്ചു. ചേരിപ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തോളം കുട്ടികൾ ജനസേവ ഉഡാൻ അക്കാഡമിയിൽ വിദ്യാഭ്യാസം നേടുന്നുണ്ട്.