x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി​മൂ​ല​യി​ല്‍ ബെ​ന്നി​യു​ടെ വീ​ട് ഒ​റ്റ​യാ​ന്‍ ത​ക​ര്‍​ത്തു

വെബ് ഡെസ്ക്
Published: September 2, 2026 11:07 PM IST | Updated: September 2, 2026 11:07 PM IST

സീ​ത​ത്തോ​ട് പ​ന്നി​മൂ​ല​യി​ല്‍ ബെ​ന്നി​യു​ടെ വീ​ട്.

സീ​ത​ത്തോ​ട്: മ​ല​യോ​ര അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ള്‍ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ഒ​ന്നി​ന് സീ​ത​ത്തോ​ട് പ​ന്നി​മൂ​ല​യി​ല്‍ ഉ​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണം. തു​ണ്ടി​യേ​ത്ത് ടി.​എ​സ്. ബെ​ന്നി എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക​ര്‍​ഷ​ക​ന്‍റെ വീ​ടാ​ണ് ഒ​റ്റ​യാ​ന്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്ത​ത്. സം​ഭ​വ​സ​മ​യ​ത്ത് ബെ​ന്നി വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് ജീ​വ​ഹാ​നി ഒ​ഴി​വാ​യ​ത്.

മ​ണ്‍​ക​ട്ടകൊ​ണ്ടു​ണ്ടാ​ക്കി​യ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം ആ​ന കു​ത്തി​പ്പൊ​ളി​ച്ചു. വീ​ട് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യ​തോ​ടെ, ത​ടി​ക​ള്‍ താ​ങ്ങിനി​ര്‍​ത്തി​യാ​ണ് ഇ​പ്പോ​ള്‍ മേ​ല്‍​ക്കൂ​ര നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സ​മീ​പ​ത്തെ റ​ബ​ര്‍ ഷെ​ഡും റ​ബ​ര്‍ ഷീ​റ്റു​ക​ളും ക​യ്യാ​ല​ക​ളും വ​നം​വ​കു​പ്പി​ന്‍റെ സോ​ളാ​ര്‍ പാ​ന​ലും ആ​ന ത​ക​ര്‍​ത്തെ​റി​ഞ്ഞു.

സ​മീ​പ​ത്തെ ഇ​ര​ച്ചി​പ്പാ​റ വ​ന​ത്തി​ല്‍നി​ന്നാ​ണ് ഒ​റ്റ​യാ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചു​കോ​യി​ക്ക​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി​യെ​ങ്കി​ലും, ക​ര്‍​ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഇ​വ​ര്‍​ക്കും മ​റു​പ​ടി​യി​ല്ല. മാ​സ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്തെ സോ​ളാ​ര്‍ വേ​ലി​ക​ള്‍ ത​ക​രാ​റി​ലാ​ണ്. ഇ​താ​ണ് പ​ക​ല്‍​പോ​ലും കാ​ട്ടാ​ന​ക​ള്‍​ക്ക് നാ​ട്ടി​ലേ​ക്ക് യ​ഥേ​ഷ്‌​ടം ഇ​റ​ങ്ങാ​ന്‍ വ​ഴി​യൊ​രു​ക്കു​ന്ന​ത്. വേ​ലി പു​നഃ​സ്ഥാ​പി​ക്ക​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും, ക​ർ‌​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഉ​റ​പ്പി​ല്ലാ​ത്ത അ​വ​സ്ഥ തു​ട​രു​ന്നു.
ഗു​ഡ്രി​ക്ക​ല്‍ ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ലു​ള്ള അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ പ​ടി​ക​ട​ന്നെ​ത്തു​മ്പോ​ള്‍, സ്വ​ന്തം വീ​ട്ടി​നു​ള്ളി​ല്‍ പോ​ലും ഭ​യ​ന്ന് ക​ഴി​യേ​ണ്ടി​വ​രു​ന്ന മ​ല​യോ​ര ക​ര്‍​ഷ​ക​ന്‍റെ ദു​ര​വ​സ്ഥ​യാ​ണ് ബെ​ന്നി​യു​ടെ ത​ക​ര്‍​ന്ന വീ​ട് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്.

Tags : Nattuvishesham Districtnews Deepikanews March

Recent News

Corehub Up