x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക​യി​ലെ ടോ​ൾ​പി​രി​വി​നെ​തി​രേ ക​ള​ക്‌ട്രേറ്റ് മാ​ർ​ച്ച് നടത്തി

വെബ് ഡെസ്ക്
Published: October 27, 2026 07:12 AM IST | Updated: October 27, 2026 07:12 AM IST

എ​ൻ​എ​ച്ച് 66 നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ​യു​ള്ള നാ​ട്ടി​ക​യി​ലെ ടോ​ൾ പി​രി​വ് അ​വ​സാ​നി​പ്പി​ക്കു​ക, പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ടോ​ൾ സൗ​ജ​ന്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ൽ​ഡി​എ​ഫ്

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത 66ൽ ​നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ​യു​ള്ള നാ​ട്ടി​ക​യി​ലെ ടോ​ൾ പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ സ​മ​ര​സ​മി​തി ക​ള​ക്‌ട്രേറ്റ് മാ​ർ​ച്ച് ന​ട​ത്തി.

പ​ടി​ഞ്ഞാ​റെ​കോ​ട്ട പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച്‌ ക​ള​ക്ട്രേ​റ്റി​നു​മു​ന്നി​ൽ പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ത്തി​യ ധ​ർ​ണ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗീ​ത ഗോ​പി എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി.

ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കു ടോ​ൾ സൗ​ജ​ന്യ​മാ​ക്കു​ക, അ​ടി​പ്പാ​ത​ക​ൾ, വ​ഴി​വി​ള​ക്കു​ക​ൾ, സ​ർ​വീ​സ് റോ​ഡു​ക​ൾ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്ന​യി​ച്ചു. ടോ​ളി​ന് 20 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​ർ​ക്കൊ​പ്പം സ​മ​ര​ത്തോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച്‌ ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.

സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ്‌ അം​ഗം വി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up