ചിറ്റൂർ- തത്തമംഗലം നഗരസഭ നടത്തിയ തൂഫാൻ പദ്ധതി റാലി സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: കേരള സർക്കാരിന്റെ നിർമ്മലം, തൂഫാൻ പദ്ധതികളുടെ ഭാഗമായി ചിറ്റൂർ- തത്തമംഗലം നഗരസഭയുടെ നേതൃത്വത്തിൽ കെഎസ്ഡബ്ല്യുഎംപിയുടെസഹകരണത്തോടെ ശുചിത്വ ബോധവത്കരണ റാലിയും മാസ് ക്ലീനിംഗ് പ്രവർത്തനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടി അഡ്വ. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ആർ. ബാബു അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസർമാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ചിറ്റൂർ കോളജ് എൻസിസി കേഡറ്റുകൾ, സ്കൂൾ സ്കൗട്ട് അംഗങ്ങൾ, ഹരിതകർമസേന പ്രവർത്തകർ, നഗരസഭാ ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവർ ചിറ്റൂർ കച്ചേരിമേട് മുതൽ അണിക്കോട് വരെ നടത്തിയ റാലിയിലും ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു.
Tags :