പെരുമ്പടവ്: മരിയൻസ് മാതൃവേദി മേരിഗിരി മേഖലയുടെ ജനറൽബോഡി യോഗം വെള്ളരിയാനം ഹോളിക്രോസ് പള്ളിയിൽ നടന്നു. ഫൊറോന വികാരി ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലിൻസി കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു.
മേഖലാ ഡയറക്ടർ ഫാ. സതീഷ് കാഞ്ഞിരപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. വിവാഹ ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും പിതൃദിനത്തോടനുബന്ധിച്ച് പിതാക്കന്മാരെയും ആദരിച്ചു. ലഹരി വിരുദ്ധ പ്രതിഷേധ റാലിയും നടത്തി. മേഖലാ ആനിമേറ്റർ സിസ്റ്റർ റോയ്സ് ജോർജ് എസ്എച്ച്, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ജെയ്സി സിപിഎസ് റീന മനയാനിക്കൽ, ഗ്രേസികുട്ടി വാളിക്കൽ എന്നിവർ പ്രസംഗിച്ചു.