മാലോം: മേഖലാ മാതൃവേദി ജ്വാല പരിപാടി പുഞ്ച സെന്റ് തോമസ് പള്ളിയിൽ ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്നമ്മ തലാപ്പിള്ളി അധ്യക്ഷത വഹിച്ചു.
യുവ സംവിധായിക ആദിത്യ ബേബി അമ്പലത്തിനാൽ, സീറോ മലബാർ സഭ പ്രതിഭാപട്ടം നേടിയ അന്ന കട്ടക്കയം എന്നിവരെ ആദരിച്ചു. പുഞ്ച പള്ളി വികാരി ഫാ. ജോർജ് കായാംകാട്ടിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ, റെജീന തെക്കേപറമ്പിൽ, ദീപ്തി കട്ടക്കയം, ബിന്ദു ചിലമ്പിമറ്റം എന്നിവർ പ്രസംഗിച്ചു.
രൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് അമ്മമാർക്ക് ക്ലാസെടുത്തു. സിസ്റ്റർ ടിസി എസ്എബിഎസ് സ്വാഗതവും എൽസമ്മ തോണക്കര നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Tags : nattu vishesham Matrivedi J Jwala