കോർപറേഷൻ അഴിമതിക്കെതിരേ യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസസമരം ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: സിപിഎം- ബിജെപി അവിശുദ്ധബന്ധത്തിന്റെ കാവൽക്കാരനാണ് മേയറെന്നു ടി.എൻ. പ്രതാപൻ.
കോർപറേഷനിലെ അഴിമതിക്കെതിരേയും സിപിഎം- ബിജെപി അവിശുദ്ധബന്ധത്തിനെതിരേയും യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി കോർപറേഷനു മുന്നിൽ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ എംപിയായിരിക്കുന്പോൾ 3,54, 72,000 രൂപയുടെ വികസനം നടത്തിയിട്ടും സഹായം നല്‍കിയില്ലെന്നു മേയർ കള്ളംപറയുകയാണ്. കഴിഞ്ഞ പത്തു വർഷം കോർപറേഷനിൽ നടത്തിയതു കമ്മീഷൻ ഭരണമാണെന്നും പ്രതാപൻ ആരോപിച്ചു.
തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുമേഷ് അധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.