x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ്യ​നാ​ട് സി.​കേ​ശ​വ​ന്‍ സ്മാ​ര​ക ആ​ശു​പ​ത്രി​ക്ക് : ചി​കി​ത്സ വേ​ണം


Published: July 12, 2026 06:34 AM IST | Updated: July 12, 2026 06:34 AM IST

കൊ​ട്ടി​യം : തി​രു കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി.കേ​ശ​വ​ന്‍റെ സ്മാ​ര​ക​മാ​യ മ​യ്യ​നാ​ട് ഗ​വ. ആ​ശു​പ​ത്രി ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ല്‍. ഗ​വ. ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ര്‍​ണി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

ചി​ത്തി​ര തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ മ​ഹാ​രാ​ജാ​വ് തി​രു​വി​താം​കൂ​ര്‍ ഭ​രി​ക്കു​ന്ന കാ​ല​ത്ത് ഡി​സ്പെന്‍​സ​റി​യാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. പി​ടി​യ​രി​പ്പ​ണം സ്വ​രൂ​പി​ച്ച് നാ​ട്ടു​കാ​രാ​ണ് ഡി​സ്‌​പെ​ന്‍​സ​റി​ക്കു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.

1948ല്‍ ​ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രു​ന്ന ജി.രാ​മ​ച​ന്ദ്ര​നാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്. 1957ൽ‍ ​സി. കേ​ശ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ട​ക്കു​ഭാ​ഗ​ത്താ​യി മെ​റ്റേ​ണി​റ്റി വാ​ര്‍​ഡ് നി​ര്‍​മി​ച്ച​ത്. 1984ല്‍ ​ര​ണ്ടു​നി​ല കെ​ട്ടി​ട​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ന്നീ​ട് സി.കേ​ശ​വ​ന്‍റെ മ​ര​ണ​ശേ​ഷം ആ​ശു​പ​ത്രി സി.കേ​ശ​വ​ന്‍ സ്മാ​ര​ക​മാ​യി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സം​വി​ധാ​നം എ​ത്തി​യ​തോ​ടെ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍ററാ​യ ആ​ശു​പ​ത്രിയുടെ ത​ക​ര്‍​ച്ച തു​ട​ങ്ങി. മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​യി​രു​ന്നു ഭ​ര​ണ ചു​മ​ത​ല.
കി​ട​ത്തി ചി​കി​ത്സ, പ്ര​സ​വം, പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഉ​ള്‍​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​യി. ആ​ശു​പ​ത്രി​യോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് സെ​ന്‍റര്‍ പാ​ല​ത്ത​റ​യി​ലേ​ക്ക് മാ​റ്റി.

അ​ധി​കൃ​ത​ര്‍ സി.കേ​ശ​വ​ന്‍ സ്മാ​ര​ക ആ​ശു​പ​ത്രി​യെ അ​വ​ഗ​ണി​ച്ച​തോ​ടെ കി​ട​ത്തി ചി​കി​ത്സ​, പ്ര​സ​വ​ം, പോ​സ്റ്റ് മോ​ര്‍​ട്ടം അ​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​യി. കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ജീ​ര്‍​ണി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പോ​ലും കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യ​തോ​ടെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​ലം​പൊ​ത്താ​റാ​യ അ​വ​സ്ഥ​യി​ലാ​യി. നാ​ടി​ന് വേ​ണ്ടി ജീ​വി​ത​സ​മ​രം ന​ട​ത്തി​യ സി. ​കേ​ശ​വ​ന്‍റെ സ്മ​ര​ണ​യ്ക്ക് പോ​ലും നാ​ണ​ക്കേ​ടാ​യി മ​യ്യ​നാ​ട് ഗ​വ.​ആ​ശു​പ​ത്രി മാ​റി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up