പ്രതീകാത്മക ചിത്രം
പത്തനംതിട്ട : യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുവാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി എകോപനസമതി പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽനിന്നു ആരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. യൂണിറ്റ് സെക്രട്ടറി അഹമ്മദ് സാലി അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് എം. അബു നവാസ് ഉദ് ഘാടനം ചെയ്തു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ച് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി കെ. സി. വർഗീസ്, ഉല്ലാസ് പുരുഷോത്തമൻ, എൻ. എം. ഷാജഹാൻ, ശശി ഐസക്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം. രാജ, മുൻസിപ്പൽ വാർഡ് കൗൺസിലർ സി. കെ. അർജുനൻ, കേരള പ്രിന്റ്റേഴ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അജു മുദ്ര, ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ് ടി.ടി. അഹമ്മദ്, യൂണിറ്റ് വൈസ് പ്രസിഡന്റുമാർ എൻ. എ. നൈസാം, പ്രകാശ് ഇഞ്ചത്താനം, ഗീവർഗീസ് ജോസ് , ജോർജ് വര്ഗീസ് അജന്ത, യൂണിറ്റ് സെക്രട്ടറിമാർ സജി എം. ജോർജ്, ആർ. മുരളീധരൻ, ജോർജ് വർഗീസ് വാക്കേഴ്സ്, മനോജ് വിനായക എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട: നാഷണൽ പേമെന്റസ് കോർപറേഷൻ ഓഫ് ഇന്ത്യ എല്ലാ യുപിഐ ഇടപാടുകൾക്കും നാല് ശതമാനം നിരക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയയോഗം പ്രസിഡന്റ് പ്രസാദ് ജോൺ മാന്പ്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവതാനിക്കൽ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, ഇസ്മായിൽ മൾബറി, സി.പി.ജോയി, രാജു പാലസ്, സുരേഷ് ലാൽ, ജോഷ്വ ജോസ്, കെ. സുരേഷ് ബാബു, ലീനാ വിനോദ്, നൗഷാദ് റോളക്സ്, വിജോ ജേക്കബ് വർഗീസ്, ജോജി ജോയി, ജയിംസ് ശ്യാമ, വിനോദ് ചാണ്ടി, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.