x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം ജി​ല്ല​യി​ൽ പാ​ളി; താ​ത്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ങ്ങി​യി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 29, 2026 05:28 AM IST | Updated: September 29, 2026 05:28 AM IST

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഒ​രി​ട​വേ​ള​യ​ക്ക് ശേ​ഷം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​നൂ​ർ മേ​ഖ​ല​യി​ല​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് ക​ടി​യേ​റ്റു. കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ​ക​ൾ വീ​ടു​ക​ളു​ടെ വ​രാ​ന്ത​ക​ളി​ൽ പോ​ലും ക​യ​റി ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ പോ​ലും തെ​രു​വു​നാ​യ​ക​ൾ ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. 2019ൽ ​ന​ട​ത്തി​യ സെ​ൻ​സ​സ് പ്ര​കാ​രം ജി​ല്ല​യി​ൽ 23,666 തെ​രു​വു​നാ​യ​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​പ്പോ​ൾ ഇ​തി​ന്‍റെ എ​ണ്ണം ഇ​ര​ട്ടി​യി​ലേ​റെ​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ 75,199 പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ​ത്. 2020ൽ 3998 ​പേ​രാ​ണ് ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യ​തെ​ങ്കി​ൽ 2024ൽ ​അ​ത് 15,148 ആ​യി വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ വ​രെ 20,000 ഓ​ളം പേ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

നേ​ര​ത്തെ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വു നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം (എ​ബി​സി) ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ന​ട​പ​ടി പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ തെ​രു​വു​നാ​യ​ക​ൾ പെ​റ്റു​പെ​രു​കി എ​ണ്ണം ഗ​ണ്യ​മാ​യി കൂ​ടി​യി​ട്ടു​മു​ണ്ട്. തെ​രു​വു​നാ​യ ഭീ​ഷ​ണി രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് നി​ന്ന് നാ​യ​ക​ളെ പി​ടി​കൂ​ടി താ​ത്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. താ​ത്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്രാ​ദേ​ശി​ക​മാ​യി ഉ​യ​ർ​ന്ന എ​തി​ർ​പ്പു​ക​ളാ​ണ് ഇ​തി​നു പ്ര​ധാ​ന ത​ട​സ​മാ​യ​ത്. കൂ​ടാ​തെ നൂ​റു​ക​ണ​ക്കി​ന് നാ​യ​ക​ളെ ഒ​രു കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തും പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൽ വൈ​കി​ക്കാ​ൻ ഇ​ട​യാ​ക്കി.

എ​ബി​സി പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 19 എ​ബി​സി കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ബി​സി പ​ദ്ധ​തി വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​വും പ്ര​ദേ​ശി​ക എ​തി​ർ​പ്പു കാ​ര​ണം സ്തം​ഭി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് പി​ടി​കൂ​ടു​ന്ന നാ​യ​ക​ളെ എ​ബി​സി കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ ശേ​ഷം ചി​കി​ത്സ ന​ൽ​കി പി​ടി​കൂ​ടി​യ സ്ഥ​ല​ത്തു ത​ന്നെ വി​ട​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ ആ​ളു​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തും പ​ദ്ധ​തി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up