x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 24, 2026 03:33 AM IST | Updated: September 24, 2026 03:33 AM IST

ലോ​ക ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാന്പിനോടനുബന്ധിച്ച് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക് കാ​നാ​യി​ൽ സി​എം​ഐ, ഗ​വ.

തി​രു​വ​ന​ന്ത​പു​രം: ലോ​ക ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ ഫോ​റ​സ്ട്രീ ക്ല​ബ്, നേ​ച്ച​ർ ക്ല​ബ്, സീ​ഡ്‌ ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക് കാ​നാ​യി​ൽ സി​എം​ഐ, ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും എ​ച്ച്ഒ​ഡി​യു​മാ​യ ഡോ. ​സി​മി ര​വീ​ന്ദ്ര​ൻ, ആ​യു​ർ​വേ​ദ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ചേ​ർ​ന്നു ശ​താ​വ​രി ചെ​ടി​യു​ടെ തൈ ​ന​ട്ടു​കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും വി​വി​ധ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ തൈ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഡോ. ​സി​മി ര​വീ​ന്ദ്ര​ൻ, ഡോ. ​അ​മ്പി​ളി കൃ​ഷ്ണ, ഡോ. ​എ​സ്. സു​ബി​ന, ഡോ. ​ഷി​ൽ​പ, ഡോ. ​ഇ.​ജെ. അ​തു​ല്യ, ഡോ. ​സി.​എ​സ്. അ​ഞ്ജ​ലി, ഡോ. ​യു. അ​ഞ്ജ​ന, ഡോ. ​പി.​കെ. നി​ഹാ​ല ഷെ​റി​ൻ, ഡോ. ​പി.​സി. പൂ​ജ, ഡോ. ​പ്ര​മീ​ള ഗ​ജ​കോ​ശ്, ഡോ. ​അ​ശ്ന ര​വി, ഡോ. ​ടോം ബെ​ന്നി, ഡോ. ​എ​സ്. ആ​ന​ന്ദ് ജ​യ​ൻ, ഡോ. ​എ​സ്. അ​ൽ​ഫി​യ എ​ന്നി​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക് കാ​നാ​യി​ൽ സി​എം​ഐ ഡോ​ക്ട​ർ​മാ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ ജേ​ക്ക​ബ് കോ​ശി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്റ്റു​ഡ​ന്‍റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മി​ന്നാ ര​ഞ്ജി​ത്ത് ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും റി​യ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
ബ​സ് സ്റ്റോ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചു

പോ​ത്ത​ൻ​കോ​ട്: ഗ​താ​ഗ​ത​കു​രു​ക്കു രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നു പോ​ത്ത​ൻ​കോ​ട് മേ​ലേ​മു​ക്കി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചു. നി​ല​വി​ലു​ള്ള ‌സ്റ്റോ​പ്പി​ൽ​നി​ന്നും 100 മീ​റ്റ​ർ മാ​റി ജ​ല അ​തോ​റി​റ്റി​യു​ടെ വാ​ട്ട​ർ​ടാ​ങ്കി​നു സ​മീ​പ​ത്താ​ണ് പു​തി​യ സ്റ്റോ​പ്പ്. പോ​ത്ത​ൻ​കോ​ട്- പൗ​ഡി​ക്കോ​ണം റൂ​ട്ടി​ലെ ബ​സു​ക​ൾ മേ​ലേ​മു​ക്കി​ൽ നി​ർ​ത്തു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​നി​ൽ​നി​ന്നും പൗ​ഡി​ക്കോ​ണം റൂ​ട്ടി​ലേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ മേ​ലേ​മു​ക്കി​ൽ നി​ന്നും വ​ള​വ് തി​രി​ഞ്ഞാ​ണ് പോ​കു​ന്ന​ത്. പ​ഴ​യ ബ​സ് സ്റ്റോ​പ്പി​നു മു​ൻ​പി​ൽ പൊ​ലി​സ് ഇ​ന്ന​ലെ നോ ​പാ​ർ​കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Medical camp

Recent News

Corehub Up