സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ബിആര്‍സി തലവടിയും ബിആര്‍സി അമ്പലപ്പുഴയും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന എല്‍എംഡി (ഓര്‍ത്തോ വിഭാഗം) മെഡിക്കല്‍ ക്യാമ്പിന് തലവടി ബിആര്‍സിയില്‍ തുടക്കമായി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി ബിപിസി ജി. ഗോപാലന്, പിഎംആര്‍ ഡോ. അഞ്ജന ദീപ്തി, ടെക്നീഷ്യന് ഷൈന്‍ കുമാർ, സിആര്‍സിസി മായാ ലക്ഷ്മിയമ്മ, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശാരിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
തലവടി, അമ്പലപ്പുഴ ബിആര്‍സികളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു.
കുട്ടികളുടെ ആരോഗ്യപരിശോധനയും ആവശ്യമായ മെഡിക്കല്‍ നിര്‍ദേശങ്ങളും ക്യാമ്പിന്റെ ഭാഗമായി നല്കി.
Tags : NattuVishesham DistrictNews