x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ൽ മേ​പ്പ​യ്യൂ​രി​ന് ന​ല്ല പ​രി​ഗ​ണ​ന ല​ഭി​ച്ചു: എം​എ​ൽ​എ


Published: June 29, 2026 05:57 AM IST | Updated: June 29, 2026 05:57 AM IST

മേ​പ്പ​യ്യൂ​ർ: ബ​ജ​റ്റി​ൽ മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്തി​ന് ന​ല്ല പ​രി​ഗ​ണ​ന ല​ഭി​ച്ചു​വെ​ന്ന് ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ൽ​എ പ​റ​ഞ്ഞു. മേ​പ്പ​യ്യൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം, മേ​പ്പ​യ്യൂ​ർ ടൗ​ൺ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​തെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. 50 വ​ർ​ഷ​ത്തി​ല​ധി​കം പേ​രാ​മ്പ്ര​യി​ൽ സി​പി​എം എം​എ​ൽ​എ ഉ​ണ്ടാ​യി​ട്ടും മേ​പ്പ​യ്യൂ​ർ ഉ​ൾ​പ്പെ​ടെ വി​ക​സ​ന​മെ​ത്തി​ക്കു​വാ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഫാ​ത്തി​മ ത​ഹ്‌​ലി​യ. ച​ങ്ങ​രം വ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് 17 സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​നം മൈ​ത്രീ​ന​ഗ​റി​ൽ സ​മാ​പി​ച്ചു. കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ.​എ. ല​ത്തീ​ഫ്, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, എം.​എം. അ​ഷ​റ​ഫ്, കീ​പ്പോ​ട്ട് അ​മ്മ​ത്, സി.​എം. ബാ​ബു പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up