ദീപക് മൊണ്ടാൽ
മാള: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദീപക് മൊണ്ടാലിനെയാണ് (29) മാള പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 15-കാരിയായ പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തത്.
മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്എച്ച്ഒ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ബാബു, ഗ്രേഡ് എസ്ഐ അശോകൻ, എഎസ്ഐ ഷീബ, സിപിഒ ജോയ് ഡെന്നിസ്, ഹോംഗാർഡ് വിനോദ് എന്നിവർ അടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.