x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ​ണ്ണ​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു

വെബ് ഡെസ്ക്
Published: August 28, 2026 01:23 AM IST | Updated: August 28, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പെ​രു​മ​ണ്ണ​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സ​ന്ദീ​പി​നാ​ണ് കു​ത്തേ​റ്റ​ത്. സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പെ​രു​മ​ണ്ണ​യി​ല്‍ ബു​ധ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴു​ത്തി​ന് പി​റ​കി​ല്‍ കു​ത്തേ​റ്റ നി​ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ഇ​യാ​ളെ പെ​രു​മ​ണ്ണ അ​ങ്ങാ​ടി​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. താ​മ​സ സ്ഥ​ല​ത്തു​വ​ച്ച് സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ണ്ടാ​യ വാ​ക് ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​രും പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. നി​ല​വി​ല്‍ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യാ​ളു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ന്ദീ​പി​നെ കു​ത്തി​യ സു​ഹൃ​ത്തു​ക്ക​ള്‍ സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വി​ടെ നി​ന്ന് ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up