x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ശ​ര​ണ്യ​യെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി കെ.​എ. തു​ള​സി

വെബ് ഡെസ്ക്
Published: August 12, 2026 10:46 PM IST | Updated: August 12, 2026 10:46 PM IST

മ​ന്ത്രി കെ.​എ. തു​ള​സി

ഇ​ടു​ക്കി: ഊ​രാ​ളി ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് ആ​ദ്യ ഡോ​ക്ട​റാ​യി സ്വ​ന്തം നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ല്‍ സേ​വ​ന​മാ​രം​ഭി​ച്ച ഉ​പ്പു​ത​റ ക​ണ്ണം​പ​ടി സ്വ​ദേ​ശി​നി ഡോ. ​ശ​ര​ണ്യ മോ​ഹ​നെ മ​ന്ത്രി കെ.​എ. തു​ള​സി ഫോ​ണി​ല്‍ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ക​ണ്ണം​പ​ടി വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പോ​രാ​ടി​യാ​ണ് ശ​ര​ണ്യ എം​ബി​ബി​എ​സ് നേ​ടി​യ​ത്.
പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ഒ​ന്നാം ക്ലാ​സോ​ടെ​യാ​ണ് ശ​ര​ണ്യ വി​ജ​യി​ച്ച​ത്.

വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി സ്വ​ന്തം ജ​ന​ത​യു​ടെ ഡോ​ക്ട​റാ​യി മാ​റി​യ ശ​ര​ണ്യ​യു​ടെ നേ​ട്ടം വ​കു​പ്പി​നും നാ​ടി​നും ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഗോ​ത്ര​മേ​ഖ​ല​യി​ലെ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ടു​ക്കി​യി​ല്‍ എ​ത്തു​മ്പോ​ള്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് അ​റി​യി​ച്ച മ​ന്ത്രി ശ​ര​ണ്യ​യു​ടെ മാ​താ​പി​താ​ക്ക​ളോ​ടും സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

ക​ണ്ണം​പ​ടി പു​ന്ന​പ്പാ​റ ഊ​രി​ല്‍ ക​ണ്ട​ത്തി​ന്‍​ക​ര കെ.​എ​ന്‍. മോ​ഹ​ന​ന്‍റെ​യും - മി​നി​മോ​ളു​ടെ​യും ഏ​ക​മ​ക​ളാ​ണ്.

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലൂ​ടെ സ്വ​ന്തം നാ​ടാ​യ ഉ​പ്പു​ത​റ സി​എ​ച്ച്‌​സി​യി​ലെ അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​നാ​യി ശ​ര​ണ്യ മോ​ഹ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.

Tags : Nattuvisesham DistrictNews DeepikaNews Minister

Recent News

Corehub Up