x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വേ​സ്റ്റ് ടു ​ആ​ർ​ട്ട്' പൂ​ക്ക​ളം മ​ന്ത്രി കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: August 28, 2026 01:38 AM IST | Updated: August 28, 2026 01:38 AM IST

കോ​ട്ട​ക്കു​ന്നി​ൽ ഒ​രു​ക്കി​യ "വേ​സ്റ്റ് ടു ​ആ​ർ​ട്ട്' പൂ​ക്ക​ളം.

മ​ല​പ്പു​റം: ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നും എ​ക്കോ വേ​ൾ​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​​ന്‍റ് എ​ൽ​എ​ൽ​പി​യും സ​ഹ​ക​രി​ച്ച് കോ​ട്ട​ക്കു​ന്നി​ൽ ഒ​രു​ക്കി​യ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ "വേ​സ്റ്റ് ടു ​ആ​ർ​ട്ട്' പൂ​ക്ക​ള​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് കോ​ട്ട​ക്കു​ന്നി​ൽ നി​ർ​വ​ഹി​ക്കും.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​രി​ത​ക​ർ​മസേ​ന വീ​ടു​ക​ളി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് പു​ന​രു​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്.
ആ​കെ 20736 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, 13 കി​ലോ ചാ​ക്കു​ക​ൾ, 485 സി​ഡി​ക​ൾ, 12 കി​ലോ അ​ലു​മി​നി​യം ഫോ​യി​ലു​ക​ൾ, 138 ഫു​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ, 18 കി​ലോ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ​യാ​ണ് പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഒ​ൻ​പ​ത് ക​ലാ​കാ​ര​ന്മാ​രു​ടെ അ​ഞ്ച് ദി​വ​സ​ത്തെ അ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് 1,560 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പൂ​ക്ക​ളം പൂ​ർ​ത്തി​യാ​യ​ത്.

ഹ​രി​ത ഓ​ണം എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി കേ​ര​ള​ത്തി​​ന്‍റെ ത​ന​ത് ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഥ​ക​ളി​യു​ടെ​യും ചു​ണ്ട​ൻ​വ​ള്ള​ത്തി​​ന്‍റെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാണ് പൂ​ക്ക​ളം നിർമിച്ചത്.
"ന​മ്മു​ടെ മാ​ലി​ന്യം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്ന സ​ന്ദേ​ശ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up