x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: August 25, 2026 02:35 AM IST | Updated: August 25, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​ണാ​ഘോ​ഷം 2026’ വി​പു​ല​മാ​യി പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കീ​ട്ട് ആ​റി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്ക് ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, കെ.​എം. ഷാ​ജി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

26 മു​ത​ൽ 30 വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് കോ​ട്ട​ക്കു​ന്നി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ നാ​ളെ രാ​ത്രി ഏ​ഴി​ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ഹ​രീ​ഷ് ക​ണാ​ര​നും നി​ർ​മ​ൽ പാ​ലാ​ഴി​യും ന​യി​ക്കു​ന്ന "ക​ണാ​ര​ൻ ഷോ’​യും ഫാ​സി​ല ബാ​നു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ന​ട​ക്കും.

27ന് ​വൈ​കീ​ട്ട് 6.30ന് ​ക​ലാ​മ​ണ്ഡ​ലം വി​വേ​ക് അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ക്യാ​ർ​കൂ​ത്തും 7.30ന് ​ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ അ​ൻ​വ​ർ സാ​ദ​ത്തും സം​ഘ​വും ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കും. 28ന് ​എ​ട​രി​ക്കോ​ട് സം​ഘ​ത്തി​ന്‍റെ ഒ​പ്പ​ന, കോ​ൽ​ക്ക​ളി, പാ​ല​ക്കാ​ട് നി​ഴ​ൽ ഫോ​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടു​ക​ളും തെ​യ്യം, തി​റ, കാ​ളിവേ​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ര​ന്പ​രാ​ഗ​ത ദൃ​ശ്യ​വി​രു​ന്നും അ​ര​ങ്ങേ​റും. 29ന് ​വൈ​കീ​ട്ട് 6.30ന് ​ഷൊ​ർ​ണൂ​ർ കെ. ​വി​ശ്വ​നാ​ഥ പു​ല​വ​ർ സം​ഘ​ത്തി​ന്‍റെ തോ​ൽ​പാ​വ​ക്കൂ​ത്തും ഏ​ഴി​ന് സ​മീ​ർ ബി​ൻ​സി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​ഫി ഖ​വ്വാ​ലി നൈ​റ്റും ന​ട​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ 30ന് ​വൈ​കീ​ട്ട് 6.30ന് ​ശി​വ​ഗം​ഗ വ​ളാ​ഞ്ചേ​രി​യു​ടെ തി​രു​വാ​തി​ര​യും ഏ​ഴി​ന് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ അ​ഫ്സ​ൽ ന​യി​ക്കു​ന്ന "സ്മൃ​തി​ഗീ​തം’ മ്യൂ​സി​ക് ഷോ​യും അ​ര​ങ്ങേ​റും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up