കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയപ്പോള്‍.
ബംഗളൂരു: കേരളത്തിന്റെയും വയനാടിന്റെയും വികസന വിഷയങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി കേരള കൃഷി മന്ത്രി ടി. സിദ്ദിഖ്. കര്‍ണാടക മുഖ്യമന്ത്രിയുടെ ബംഗളൂരുവിലെ വസതിയില്‍ എത്തിയാണ് ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. മൈസൂരു-നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത പ്രാവര്‍ത്തികമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി. രാത്രിയാത്ര നിരോധനത്തിന് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് ടി. സിദ്ദിഖ് കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
രാത്രിയാത്ര നിരോധന സമയത്ത് കൂടുതല്‍ ബസുകള്‍ കടത്തി വിടണം. മെഡിക്കല്‍ സര്‍വീസുകളും ആംബുലന്‍സ് സര്‍വീസും തടയുന്നത് ഒഴിവാക്കണം. കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന രീതിയില്‍ ഇരട്ട ടണല്‍ അല്ലെങ്കില്‍ ആകാശപാത നിര്‍മിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഡി.കെ. ശിവകുമാറിനോട് ഉന്നയിച്ചു.
ബൈരക്കുപ്പ പാലം നിര്‍മാണത്തിലെ മുഴുവന്‍ തടസങ്ങളും നീക്കി പ്രവൃത്തി തുടങ്ങാന്‍ സൗകര്യമുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ച മന്ത്രി ടി. സിദ്ദിഖ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും സ്വീകരിക്കുന്ന അനുകൂല നിലപാടും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനവും അദ്ദേഹത്തിന് സമര്‍പ്പിച്ചു. കൂടിക്കാഴ്ച പ്രതീക്ഷാനിര്‍ഭരമാണെന്നും കേരളവും കര്‍ണാടകവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ പുതിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയായ ടി. സിദ്ദിഖ് വ്യക്തമാക്കി. കര്‍ണാടക ബയോ എനര്‍ജി ബോര്‍ഡ് ചെയര്മാന് എസ്.എസ്.ഇ. സുധീന്ദ്രയും ചര്‍ച്ചയില്‍ സംബന്ധിച്ചു.
Tags :