x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യ​ട​ച്ച് നിർമിച്ച മ​തി​ല്‍ പൊ​ളി​ച്ചു​നീ​ക്കി എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: September 25, 2026 02:33 AM IST | Updated: September 25, 2026 02:33 AM IST

ഉ​മ തോ​മ​സ് എം​എ​ല്‍​എ​

അ​യ​ല്‍​വാ​സി അ​ട​ച്ച വ​ഴി കു​ടും​ബ​ത്തി​ന് തു​റ​ന്നു ന​ല്‍​കി
ഉമ തോമസ് എംഎൽഎ

കൊ​ച്ചി: നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ത്തി അ​യ​ല്‍​വാ​സി നി​ര്‍​മി​ച്ച മ​തി​ല്‍ ഉ​മ തോ​മ​സ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ളി​ച്ചു​നീ​ക്കി. ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ല്‍ ച​ക്ക​ര​പ്പ​റ​മ്പ് കൊ​റ്റ​ന്‍​കാ​വി​ന് സ​മീ​പം ഇ​ന്ന​ലെ ആ​യി​രു​ന്നു സം​ഭ​വം. ന​ട​പ്പു​വ​ഴി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യും നി​ല​വി​ല്‍ കൊ​റ്റ​ന്‍​കാ​വി​ല്‍ താ​മ​സി​ക്കു​ന്ന​തു​മാ​യ അ​ശോ​ക​ന്‍-​സ​ന്ധ്യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി മ​തി​ല്‍ കെ​ട്ടി അ​യ​ല്‍​വാ​സി അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണു​ന്ന​ത് ഇ​രു വീ​ട്ടു​കാ​രും ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​രി​വ​ട്ടം പൊ​ലി​സി​നെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി വ​ഴി നീ​ങ്ങാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തി​നാ​യു​ള്ള നീ​ക്കം സ​ന്ധ്യ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ര്‍ ജോ​ലി​ക്ക് പോ​യ സ​മ​യം നോ​ക്കി അ​യ​ല്‍​വാ​സി വ​ഴി മ​തി​ല്‍ കെ​ട്ടി അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഉ​മ തോ​മ​സ് എം​എ​ല്‍​എ മ​തി​ല്‍ പൊ​ളി​ച്ച് കു​ടു​ബ​ത്തി​ന് വ​ഴി ഒ​രു​ക്കു​ക​യാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ല്‍ കേ​ട​തി വ​ഴി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ന്ധ്യ പ​റ​ഞ്ഞു.
യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വീ​ട്ടു​കാ​ര്‍ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് വ​ഴി അ​ട​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. മ​നു​ഷ്യ​ത്വം കാ​ണി​ക്കാ​തെ​യും പ​ര​സ്പ​രം സം​സാ​രി​ക്കാ​തെ​യും ന​ട​പ്പ​വ​കാ​ശം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും താ​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് മ​തി​ല്‍ പൊ​ളി​ച്ച​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യാ​ലും പൊ​ലി​സ് കേ​സെ​ടു​ത്താ​ലും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews road

Recent News

Corehub Up