x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎ​ൻഎ​സ് വി​ക്രാ​ന്തി​ന്‍റെ മാതൃക നാടിനു സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 12:50 AM IST | Updated: October 13, 2026 12:50 AM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യിൽ ആ​ദ്യ​മായി ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മിച്ച വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഇ​ന്ത്യ​ൻ നാ​വി​ക യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​നന്‍റെ മാ​തൃ​ക ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​ക്ഷി​ണ നാ​വി​ക​സേ​നാ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ സ​മീ​ർ സ​ക്‌​സേ​ന, നാ​വി​ക​സേ​നാ മു​ൻ മേ​ധാ​വി അ​ഡ്മി​റ​ൽ ആ​ർ. ഹ​രി​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്, വ്യോ​മ​സേ​ന, ക​ര​സേ​ന, തീ​ര​സം​ര​ക്ഷ​ണ​സേ​ന, നാ​വി​ക​സേ​ന, കേ​ര​ള സ​ർ​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​മു​ക്ത​ഭ​ട​ന്മാ​ർ, മ​റ്റു വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ മാ​തൃ​ക​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​മി​നി മോ​ഡ​ൽ. ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ആ​ദ്യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും രാ​ജ്യ​ത്ത് ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്ക​പ്പ​ലു​മാ​ണ് ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഐ​എ​ൻ എ​സ് വി​ക്രാ​ന്ത് ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. ഇ​ന്ത്യ​യു​ടെ ക​പ്പ​ൽ നി​ർ​മാ​ണ, എ​ൻ​ജി​നി​യ​റിം​ഗ് വൈ​ദ​ഗ്ധ്യ​ത്തെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​മാ തൃ​ക. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല സ​മു​ദ്ര ബ​ന്ധ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​യി സ​മ​ർ​പ്പ​ണം.

യു​വ​മ​ന​സു​ക​ളെ വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നും ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ മി​ക​വ് പു​ല​ർ​ത്താ​നും അ​തു വ​ഴി വി​ക്സി​ത് ഭാ​ര​ത​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നു​മാ​ണ് സമർപ്പണം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : INS Vikrant NattuVishasham DistrictNews

Recent News

Corehub Up