ആധുനിക രോഗനിർണയ ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.
പയ്യാവൂർ: ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സോഡിയം, പൊട്ടാസ്യം, തൈറോയിഡ് എന്നിവ പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കു പുറമെ മറ്റിടങ്ങളിലെ ഡോക്ടർമാർ നിർദേശിക്കുന്നവർക്കും ഈ സംവിധാനങ്ങൽ ഉപയോഗപ്പെടുത്താം. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മറിയം ജോൺ എന്നിവർ പ്രസംഗിച്ചു.
Tags : diagnostic equipment NattuVishasham DistrictNews