ഷൊർണൂർ: ചളവറയിൽ കാലവർഷ കെടുതി. മരങ്ങൾ വ്യാപകമായി കടപുഴകി വീണു. ഇലക്ട്രിക് ലൈനുകൾക്കും കേടുപാടുകളുണ്ട്. മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പല വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ചളവറ എയുപി സ്കൂൾ മുൻ പ്രധാനാധ്യാപിക ഏപ്രത്ത് ഗീതയുടെ വീടിനു മുകളിലേക്ക് കൂറ്റൻ പുളിമരം കടപുഴകി വീണു. വീടിനു മുകളിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. ആളപായമില്ല.
വലിയ ചൂളം വിളി ശബ്ദത്തോടെ രണ്ടു സെക്കന്റ് നേരത്തേക്ക് വീശിയ ശക്തമായ കാറ്റിലാണ് മരങ്ങൾ കടപുഴകിയത്. ചളവറ പാലാട്ടുപടിയിലും ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. പള്ളത്ത് ജാനകിയുടെ വീടിന്റെ ചുമരുകൾക്കു വിള്ളലുണ്ടാവുകയും ഓടുകൾ താഴെവീഴുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയുടെയും മിന്നൽ ചുഴലിയുടെയും സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Tags : Nattuvishesham District News