x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി​യി​ൽ വേ​ല വെ​ടി​ക്കെ​ട്ടി​ൽ അന്പതിലേ​റെ വീ​ടു​ക​ൾ​ക്കു നാ​ശം


Published: April 19, 2026 06:58 AM IST | Updated: April 19, 2026 06:58 AM IST

വ​ട​ക്ക​ഞ്ചേ​രി: വേ​ല വെ​ടി​ക്കെ​ട്ടി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്തെ പ​ള്ളി​ക്കാ​ട്, ചെ​ക്കി​ണി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി അ​മ്പ​തി​ലേ​റെ വീ​ടു​ക​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. വീ​ടു​ക​ളു​ടെ​യെ​ല്ലാം ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. വാ​തി​ലു​ക​ൾ ഇ​ള​കിവീ​ണു. മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ പൊ​ട്ടി​ച്ചി​ത​റി.

നി​ര​വ​ധി വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്. ടൗ​ണി​ലെ ഗ​ണ​പ​തിസ​ഹാ​യം വി​ഭാ​ഗ​ത്തി​ന്‍റെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​ക്കെ​ട്ടാ​ണ് വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്.

ഹോ​ട്ട​ൽ ഡ​യാ​ന​ക്ക​ടു​ത്തു​ള്ള പാ​ട​ത്താ​യി​രു​ന്നു വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​ത്. ഇ​തി​ന​ടു​ത്ത് ചു​റ്റും വീ​ടു​ക​ളു​ള്ള സ്ഥ​ല​മാ​ണ്. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രേ​ക്കു വ​രെ പ്ര​ക​മ്പ​ന​ങ്ങ​ളു​ണ്ടാ​യി. ദേ​ശീ​യ​പാ​ത​യു​ടെ മേ​ൽ​പ്പാ​ല​ത്തി​നു കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വെ​ടി​ക്കെ​ട്ട് ന​ട​ന്ന​തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത വീ​ടാ​യ ഒ​ലി​യാ​പ്പു​റം അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ ബെ​ഡ് റൂ​മി​ലെ ജ​നാ​ല​യി​ള​കി മാ​റി. ചി​ല്ലു​ക​ള​ല്ലാം ത​ക​ർ​ന്നു. ബാ​ത്ത്റൂ​മി​ന്‍റെ വാ​തി​ൽ പ​കു​തി​ഭാ​ഗം പൊ​ട്ടി​വീ​ണു. ചു​മ​രു​ക​ൾ വി​ണ്ടുകീ​റി.

മു​ക​ളി​ലെ ജ​ന​ൽ​ചി​ല്ലു​ക​ൾ പൊ​ട്ടി​വീ​ണ് പ്ര​ദേ​ശ​ത്താ​കെ ചി​ല്ലു​ക​ൾ പ​ര​ന്നു. വെ​ടി​ക്കെ​ട്ട് ന​ട​ന്ന സ്ഥ​ല​ത്തുനി​ന്നും 250 മീ​റ്റ​ർ മാ​റി​യു​ള്ള ഇ​ന്ദി​ര ഉ​ണ്ണി​കു​മാ​റി​ന്‍റെ ഓ​ടി​ട്ട വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ ദൂ​രേ​ക്ക് തെ​റി​ച്ചു പോ​യി. വ​ലി​യ തീ​ഗോ​ള​വും ഭൂ​മി​കു​ലു​ക്ക​വും​പോ​ലെ ഭീ​ക​ര​മാ​യി​രു​ന്നു വെ​ടി​ക്കെ​ട്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള പ​ള്ളി​ക്കാ​ട് കോം​പ്ല​ക്സി​ലും വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടെ​ന്ന് ഉ​ട​മ മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട് പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ട്.​ അ​ര കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള ചി​രി​യ​ങ്ക​ണ്ട​ത്ത് ആ​ർ​ക്കേ​ഡി​ലും ജ​ന​ൽ​ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ന്നെ​ന്ന് ഉ​ട​മ സേ​വ്യ​ർ പ​റ​ഞ്ഞു.

പു​ലി​ക്കു​ന്നേ​ൽ ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ എ​സി​യും സോ​ളാ​ർ പാ​ന​ലു​ക​ളും ന​ശി​ച്ചു. ചു​മ​രു​ക​ളി​ലെ​ല്ലാം വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ട​ക്ക​ൽ ജി​നോ​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ലെ ആ​റ​ടി ഉ​യ​ര​മു​ള്ള ജ​ന​ലി​ലെ ചി​ല്ല് ഒ​ന്നാ​കെ ത​ക​ർ​ന്നു​വീ​ണു. പൊ​ടി​മ​റ്റ​ത്തി​ൽ റെ​ജി​യു​ടെ മു​ക​ൾ​നി​ല​യി​ലെ മു​റി​ക​ളി​ലു​ള്ള അ​ല​മാ​ര വാ​തി​ലു​ക​ൾ പൊ​ട്ടി​വീ​ണു.

ചു​മ​രു​ക​ൾ​ക്ക് പൊ​ട്ട​ലു​ക​ളു​ണ്ട്. ക​ണി​യാ​മ​റ്റ​ത്തി​ൽ ജെ​ന്നി ജോ​ൺ, ഈ​രൂ​രി​ക്ക​ൽ ജോ​ർ​ജ്, സ​രോ​ജി​നി, ത​ങ്ക, റി​ട്ട.​പോ​ലീ​സ് കൃ​ഷ്ണ​ൻ, അ​നി​ത, ചെ​ന്താ​മ​ര, രാ​ജു, അ​യ്യ​പ്പ​ൻ, ഷാ​ജി, ജോ​യ്സി, ഓ​വു​ങ്ങ​മാ​ലി​ൽ അ​ഡ്വ.​ജെ​യിം​സ്, ഓ​വു​ങ്ങ​മാ​ലി​ൽ ആ​നി സ്ക​റി​യ, സു​ന്ദ​ര​ൻ, കൊ​ടി​യ​ൻ​പ​റ​മ്പി​ൽ ടോ​മി, രാ​ധാ​കൃ​ഷ്ണ​ൻ, പി​ടി​യ​ത്ത് ദേ​വ​സി, ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ ജോ​സ​ഫ്, തൈപറന്പിൽ ടോമി, പ​ള്ളി​ക്കാ​ട് കോം​പ്ല​ക്സി​നു സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന ബാ​ബു​വി​ന്‍റെ വീ​ട് തു​ട​ങ്ങി ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ വീ​ടു​ക​ൾ​ക്കെ​ല്ലാം കേ​ടു​പാ​ടു​ണ്ട്.

അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് ഉ​ഗ്ര​സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​താ​ണ് ഇ​ത്ര​യേ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു. നി​രോ​ധി​ത വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച​ത്. ഗ​ൺ പൗ​ഡ​ർ ഉ​ൾ​പ്പെ​ടെ 15 കി​ലോ മാ​ത്ര​മാ​ണ് ഒ​രു കൂ​ട്ടി​ൽ നി​റ​ക്കാ​നു​ള്ള അ​നു​മ​തി​യു​ള്ള​ത്.

എ​ന്നാ​ൽ ഇ​തി​ൽ​കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​റോ ഏ​ഴോ എ​ണ്ണം അ​വ​സാ​ന​ത്തി​ൽ പൊ​ട്ടി​ച്ചു. ഇ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഒ​രെ​ണ്ണം താ​ഴെ വീ​ണ് പൊ​ട്ടി​യ​താ​യും പ​റ​യു​ന്നു​ണ്ട്. പാ​ട​ത്തു​ണ്ടാ​യ വ​ലി​യ ഗ​ർ​ത്തം മ​ണ്ണി​ട്ട് മൂ​ടി നി​യ​മ ലം​ഘ​ന പ്ര​വൃ​ത്തി​ക​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

തി​ങ്ങി​നി​റ​ഞ്ഞ് വീ​ടു​ക​ളു​ള്ള സ്ഥ​ല​ത്ത് ഉ​ഗ്ര​സ്ഫോ​ട​ന​ത്തോ​ടെ​യു​ള്ള വെ​ടി​ക്കെ​ട്ട് ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ പ​രി​ശോ​ധ​ന​ക​ളോ ന​ട​ത്തിയില്ലെന്ന് ആരോപണമുണ്ട്. അ​തേ സ​മ​യം വീ​ടു​ക​ൾ​ക്കു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ ഉ​ട​ൻ തീ​ർ​ത്തു കൊ​ടു​ക്കു​മെ​ന്ന് വേ​ലക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​പാ​യ​ക​ര​മാ​യ വെ​ടി​ക്കെ​ട്ടി​നെ​തി​രേ രോ​ഷ​വു​മാ​യി പ​ള്ളി​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ

വ​ട​ക്ക​ഞ്ചേ​രി: അ​പാ​യ​ക​ര​മാ​യ വെ​ടി​ക്കെ​ട്ടി​നെ​തി​രേ രോ​ഷ​വു​മാ​യി പ​ള്ളി​ക്കാ​ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ഗ​ണ​പ​തി -നാ​ഗ​സ​ഹാ​യം വേ​ല​യു​ടെ ഭാ​ഗ​മാ​യി ഗ​ണ​പ​തി​സ​ഹാ​യം വി​ഭാ​ഗം ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് നാ​ട്ടു​കാ​രു​ടെ വ​ലി​യ രോ​ഷ പ്ര​ക​ട​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.
വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി.
കി​ട​പ്പു​രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ചെ​റി​യ കു​ട്ടി​ക​ൾ എ​ന്നി​വ​രും ബു​ദ്ധി​മു​ട്ടി. പ​ല​ർ​ക്കും ശ്വാ​സം​മു​ട്ട​ൽ വ​രെ ഉ​ണ്ടാ​കു​ന്ന സ്ഥി​തിവ​ന്നു.

K-Rail Survey K-Rail Survey

Tags : nattu vishesham houses destroyed fire in North Lakes

Recent News

Corehub Up