മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണപ്രവർത്തനങ്ങളുടെ പുരോഗതി കൊടിക്കുന്നിൽ സുരേഷ് എംപി വിലയിരുത്താനെത്തിയപ്പോൾ.
മാവേലിക്കര: റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി കൊടിക്കുന്നിൽ സുരേഷ് എംപി വിലയിരുത്തി. അമൃത് ഭാരത് പദ്ധതി വഴി 10 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകള് നവീകരിക്കുകയും പ്രവേശനകവാടത്തിൽ 150 ഓളം പേർക്ക് ഇരിക്കാവുന്ന ഹാളും ടിക്കറ്റ് കൗണ്ടറു സജീകരിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ പ്ലാറ്റ്ഫോമുകളിലും കോച്ചുകളുടെ സ്ഥാനം സൂചിപ്പിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകൾ, കാത്തിരിപ്പ് കേന്ദ്രത്തിലും ഒന്നാം പ്ലാറ്റ്ഫോമിലും ട്രെയിനുകളുടെ പേരും എത്തുന്ന പ്ലാറ്റ്ഫോമും സമയവും സൂചിപ്പിക്കുന്ന ബോര്‍ഡുകൾ, ഉയര്‍ന്ന ക്ലാസുകളിലെ യാത്രക്കാര്‍ക്കായി ശീതികരിച്ച കാത്തിരിപ്പ് മുറി, സ്ത്രീകള്‍ക്കായി പ്രത്യേക കാത്തിരിപ്പ് മുറി, വിഐപി ലോഞ്ച്, ക്ലോക്ക് റൂം, സ്നാക്സ് സ്റ്റാള്‍ എന്നിവയും പുതുതായി നിര്‍മിച്ചു.
പ്രവേശനകവാടം, പാര്‍ക്കിംഗ് ഗ്രൗണ്ട്, ടിക്കറ്റ് മെഷീനുകൾ, അംഗപരിമിതര്‍ക്കായി പ്രത്യേക ടിക്കറ്റ് കൗണ്ടറും പാര്‍ക്കിംഗ് സ്ഥലവും, റെയില്‍വേ ജംഗ്ഷൻ-സ്റ്റേഷന് റോഡ് നവീകരണം, റെയില്‍വേ ജംഗ്ഷൻ കമാനം എന്നിവയും നവീകരണ പ്രവൃത്തികളിൽ ഉൾപ്പെട്ടിട്ടുണ്ട്.
Tags : nattuvishesham district news