x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​വ​ഴ​ക്കി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി


Published: June 30, 2026 02:24 AM IST | Updated: June 30, 2026 02:24 AM IST

ജയരാജൻ

ചേ​ര്‍​ത്ത​ല: വീ​ട്ടു​വ​ഴ​ക്കി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 23-ാം വാ​ര്‍​ഡ് ക​രു​വ​യി​ല്‍ വെ​ളി​യി​ല്‍ ജ​യ​രാ​ജ​ന്‍ (വൈ​സ്രോ​യി കു​ട്ട​ന്‍-58) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മ​രി​ച്ച​ത്.

വീ​ട്ടി​ൽ വ​ഴ​ക്കി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ മ​രി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ഴ​ക്കു ന​ട​ന്ന സ​മ​യ​ത്തു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​ര​ട്ട മ​ക്ക​ളി​ൽ ഒ​രാ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പോ​സ്റ്റ്മോ​ര്‍​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ മ​ര​ണകാ​ര​ണം ശ​രീ​ര​ത്തി​ലേ​റ്റ പ​രിക്കു​ക​ളാ​ണെ​ന്ന സൂ​ച​ന​ക​ളെത്തുട​ര്‍​ന്നാ​ണ് പോ​ലീ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജ​യ​രാ​ജ​ന്‍റെ സം​സ്കാ​ര​ത്തി​നുശേ​ഷം പോ​ലീ​സ് ഭാ​ര്യ ശ്രീ​ക​ല​യു​ടെ​യും ഇ​ര​ട്ട​മ​ക്ക​ളാ​യ യ​ദു​കൃ​ഷ്ണ​ന്‍, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് പോ​ലീ​സ് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ത്ത​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം മ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യ്ക്കാ​യി ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. വ​ഴ​ക്കി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ജ​യ​രാ​ജ​നെ മൂ​ത്ത​മ​ക​ന്‍ ശ്രീ​ജി​ത്താ​ണ് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Tags : nattuvishesham district news

Recent News

Corehub Up