രാഹുൽ
രാമങ്കരി: കായൽ യാത്രയ്ക്കിടെ ശിക്കാരവള്ളത്തിൽനിന്നും വെള്ളത്തിൽ വീണു കാണാതായ തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7.30 ഓടെ കൈനകരി ടെർമിനലിനു സമീപത്തുനിന്നുമാണ് ശാന്തിഗിരി നെല്ലിക്കാട് പൂരാടം വീട്ടിൽ രാഹുലിന്റെ മൃതദേഹം കിട്ടിയത്.
യുവാവ് കഴിഞ്ഞദിവസം കായൽ കാണാനായി സുഹൃത്തുക്കളുമൊത്ത് കുട്ടനാട്ടിലെത്തിയതായിരുന്നു. വട്ടക്കായൽ സന്ദർശിച്ചശേഷം തിരികെ പോകുന്നതിനിടെ വള്ളത്തിൽനിന്നും കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് ആലപ്പുഴയിൽനിന്നും ഫയർഫോഴ്സ് വിഭാഗം സ്ക്കൂബാ ഡൈവിംഗ് സംഘവുമായെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതോടെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാതെ ഇവർ മടങ്ങി. തുടർന്ന് ഇന്നലെ രാവിലെ 7.30ടെ കായലിൽ മൃതദേഹം പൊങ്ങുകയായിരുന്നു.
പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
Tags : nattuvishesham district news