ആലപ്പുഴ: സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ എംആർഎമ്മിൽ ശ്രദ്ധേയ നേട്ടത്തിൽ ജില്ല. ആലപ്പുഴ: സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ എംആർഎമ്മിൽ ശ്രദ്ധേയ നേട്ടത്തിൽ ജില്ല.
ജില്ലയിൽ എംആർഎം മുഖേന ഇതുവരെ 321 ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 8,06,794 രൂപ സൈബർ സാമ്പത്തിക തട്ടിപ്പിനിരയായ പരാതിക്കാർക്ക് തിരികെ ലഭ്യമാക്കി. ബാങ്കുകൾ റസ്റ്റോറബിൾ അക്കൗണ്ട് അപ്ഡേറ്റ് ചെയ്തിട്ടും നിരവധി പരാതിക്കാർ അവബോധക്കുറവ് മൂലം മണി റസ്റ്റൊറേഷൻ റിക്വസ്റ്റ് സമർപ്പിക്കാത്ത സാഹചര്യം നിലവിലുണ്ട്. അതിനാൽ എൻസിആർപി പോർട്ടലിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പരാതിക്കാരും എംആർഎം സിറ്റിസൺ പോർട്ടലിൽ ലോഗിൻ ചെയ്ത് തങ്ങളുടെ പരാതിയിൽ റസ്റ്റോറബിൾ അക്കൗണ്ടിൽ ലഭ്യമാണോ എന്ന് പരിശോധിക്കുകയും ലഭ്യമാണെങ്കിൽ കാലതാമസം കൂടാതെ മണി റസ്റ്റൊറേഷൻ റിക്വസ്റ്റ് സമർപ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തകയും ചെയ്യണമെന്ന് ജില്ലാ പോലീസ് അറിയിച്ചു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായവരുടെ നഷ്ടപ്പെട്ട തുക തിരികെ ലഭ്യമാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) മണി റസ്റ്റൊറന്റ് മോഡ് (എംആർഎം) എന്ന സംവിധാനം നിലവിലുണ്ട്. സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദ അക്കൗണ്ടുകളിൽ മരവിപ്പിച്ച തുകയിൽ നിന്ന് പരാതിക്കാരന് തിരികെ നൽകാൻ കഴിയുന്ന തുക ബാങ്കുകൾ റസ്റ്റോറബിൾ അക്കൗണ്ട് ആയി എംആർഎമ്മി ൽ അപ്ഡേറ്റ് ചെയ്യും.
Tags : cyber fraud Nattuvishesham District News