പ്രതീകാത്മക ചിത്രം
ചേർത്തല: ചേർത്തല നഗരത്തിൽ ദേശസാത്കൃത ബാങ്കിന്റെ വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടുകോടിക്കുമേല്‍ തട്ടിപ്പ് നടന്നതായാണ് അറിയുന്നത്. കൂടുതല്‍ പേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് വിലയിരുത്തല്‍.
ഇതുവരെ മൂന്നു സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളത് ഇവരിൽനിന്ന് 27 ലക്ഷമാണ് തട്ടിയെടുത്തത്. കൂടുതല്‍ ആളുകള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ട പലരും യുവതിയോട് അടുപ്പമുള്ളവരും ബന്ധുക്കളുമാണെന്നാണ് വിവരം. വാരനാട്, കടക്കരപ്പള്ളി എന്നിവിടങ്ങളിലുള്ളവരാണ് പരാതിയുമായി എത്തിയിട്ടുള്ളവരിൽ ഭൂരിപക്ഷവും. പണം നൽകിയിരുന്നവർക്ക് സംശയം തോന്നാതിരിക്കാൻ കൃത്യമായി ബാങ്കിന്റെ വ്യാജ രേഖകൾ നൽകിയിരുന്നു. അടുത്തിടെ നിക്ഷേപം തിരികെ കിട്ടാൻ ബാങ്കിനെ സമീപിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്.
ബാങ്കിന്റെ കോടതി കവലയ്ക്കു സമീപമുള്ള ശാഖയിൽ കരാർ ഏജൻസി നിയോഗിച്ച ശുചീകരണ തൊഴിലാളിയായ യുവതിക്കെതിരേയാണ് പരാതികൾ ഉയര്‍ന്നത്. ഇവർ ബാങ്കിന്റെ ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്നിന്നു ബാങ്കിന്റെ പേരിൽ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇതിനായി ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും രസീതും സ്ഥിരനിക്ഷേപ രേഖകളും വ്യാജമായി തയാറാക്കി നൽകിയിരുന്നു.
ആരോപണ വിധേയയായ യുവതി ഓഗസ്റ്റ് 12 മുതൽ ബാങ്കിൽ വന്നിരുന്നില്ല. ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ 21ന് ഇവരെ മാറ്റി പകരം ആളെ തരാൻ ബാങ്ക് അധികൃതര്‍ ഏജൻസിക്കു നിർദേശം നൽകിയിരുന്നു. ചേർത്തല വാരനാട് സ്വദേശിനിയായ യുവതി ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം.
ദേശസാത്കൃത ബാങ്കിന്റെ പേരിൽ വ്യാജ രേഖകൾ ചമച്ചതായ പരാതിയിൽ ചേര്‍ത്തല പൊലീസ് ബാങ്ക് മാനേജരുടെ മൊഴിയെടുത്തു.
പണം നഷ്ടപ്പെട്ടവരുടെ പരാതിയിലും ഘട്ടംഘട്ടമായി ഒരോരുത്തരുടെയും മൊഴിയേടുത്ത് പൊലീസ് കേസെടുക്കും.
Tags : Nattuvishesham DistrictNews