x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​കക്കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും


Published: June 4, 2026 06:49 AM IST | Updated: June 4, 2026 06:49 AM IST

അ​ടി​മാ​ലി: രാ​ത്രി ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങിയി​രു​ന്ന അ​റ​ക്കു​ളം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. പ​നം​കു​ട്ടി പൈ​പ്പ് ലൈ​ൻ ഭാ​ഗം ചൊ​ള്ളം​കു​ഴി​യി​ൽ ഏ​ലി​യാ​സി​നെ​യാ​ണ് തൊ​ടു​പു​ഴ നാ​ലാം അ​ഡീഷ​ണ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2020 ഡി​സം​ബ​ർ നാ​ലി​ന് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം രാ​ത്രി ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യിരു​ന്ന അ​റ​ക്കു​ളം സ്വ​ദേ​ശി​യാ​യ മാ​ത്യൂ​സ് എ​ന്ന​യാ​ളെ സി​മ​ന്‍റ് ഇ​ഷ്ടി​ക​കൊ​ണ്ട് ത​ല​യി​ൽ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Tags : nattu vishesham Murder case

Recent News

Corehub Up