x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത: അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കാ​ന്‍ ധാ​ര​ണ

വെബ് ഡെസ്ക്
Published: July 14, 2026 10:06 PM IST | Updated: July 14, 2026 10:06 PM IST

ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് പ്ര​സം​ഗി​ക്കു​ന്നു.

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന​പാ​ത​യു​ടെ ഏ​റ്റെ​ടു​ക്കാ​ത്ത ഭാ​ഗ​ത്ത് 20 മീ​റ്റ​ര്‍ വീ​തി​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കാ​ന്‍ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ധാ​ര​ണ. പാ​ത ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്. മൂ​ന്നു മാ​സ​ത്തി​ന​കം അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജ​ര്‍​മ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പെ​രു​മാ​ങ്ക​ണ്ടം വ​രെ ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം നേ​ര​ത്തെ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ പെ​രു​മാ​ങ്ക​ണ്ടം മു​ത​ല്‍ പ​രി​യാ​രം കോ​ട്ട​ക്ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ര്‍​മാ​ണം പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പാ​ത​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. കോ​ട്ട​ക്ക​വ​ല മു​സ്‌​ലിം​പ​ള്ളി മു​ത​ല്‍ കോ​ടി​ക്കു​ളം മ​ഠം ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള നി​ര്‍​മാ​ണ​ത്തി​ന് ബ​ജ​റ്റി​ല്‍ നേ​ര​ത്തേ ആ​റു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ഭാ​ഗ​ത്തെ നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി കോ​ടി​ക്കു​ളം, ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ട്ട​പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ത​നു​സ​രി​ച്ച് നി​ല​വി​ല്‍ വീ​ട് ല​ഭി​ച്ച​വ​ര്‍​ക്ക് പു​റ​മ്പോ​ക്കി​ലെ വീ​ട് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്‌ ന​ല്‍​കും. വീ​ട് ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്‌​ട​റു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കും. പു​റ​മ്പോ​ക്ക് ഭൂ​മി പൂ​ര്‍​ണ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് പാ​ത പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.


ക​ള​ക്‌​ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ വി​ക​സ​ന​ത്തി​നു ത​ട​സ​മാ​യ കോ​ട്ട​പു​റ​മ്പോ​ക്കി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​വേ പു​ന​ര്‍​നി​ര്‍​മാ​ണ സെ​ന്‍​ട്ര​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജ​സ് കി​ഴ​ക്കേ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ജെ. ജോ​ണ്‍ മാ​റാ​ടി​കു​ന്നേ​ല്‍, സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജാ​സി​ല്‍ കെ. ​ഫി​ലി​പ്പ്, പി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന പു​റ​മ്പോ​ക്കി​ലെ കൈ​യേ​റ്റം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ച​താ​യി നി​വേ​ദ​ക​സം​ഘം പ​റ​ഞ്ഞു. കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് പ​രി​ധി​യി​ലെ കോ​ട്ട റോ​ഡി​ന്‍റെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

‌അ​തേ​സ​മ​യം, കോ​ടി​ക്കു​ളം വി​ല്ലേ​ജി​ലെ സ​ര്‍​വേ ന​ട​പ​ടി ഇ​നി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്. ഇ​തു സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തെ റോ​ഡി​നു​ള്ള സ്ഥ​ലം ഹൈ​വേ പ്രൊ​ട്ട​ക്‌​ഷ​ന്‍ ആ​ക്‌​ട് പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലി​രി​ക്കേ ഇ​തു ന​ട​പ്പാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്‍ കൈ​യെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഇ​വ​ര്‍ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Muvattupuzha Theni State Highway

Recent News

Corehub Up