ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
നാരങ്ങാനം: കര്‍ഷകരുടെ നാടന്‍ ഉത്പന്നങ്ങളാല്‍ സമൃദ്ധമായി നാരങ്ങാനം കര്‍ഷക വിപണി. ഒ കൃഷിഭവന് അങ്കണത്തില്‍ നടക്കുന്ന കര്‍ഷക വിപണി ഇന്നുവരെയാണ്. ജില്ലാ പഞ്ചായത്ത് മെംബര്‍ സ്റ്റെല്ലാ തോമസ് വിപണിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസി മാത്യു അധ്യക്ഷത വഹിച്ചു. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിവിധയിനം നാടന്‍ കാര്‍ഷിക ഉത്പന്നങ്ങളാണ് വിപണിയുടെ പ്രധാന ആകര്‍ഷണം. നാടന്‍ പച്ചമുളക്, പാവയ്ക്ക, പടവലങ്ങ, നേന്ത്രൻ, കുമ്പളങ്ങ, മത്തങ്ങ, ചേന, ചേമ്പ്, തേങ്ങ, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.
നാരങ്ങാനത്തിന്റെ കാര്‍ഷിക സമൃദ്ധിയും കര്‍ഷകരുടെ അധ്വാനവും വിളിച്ചോതുന്ന തരത്തിലാണ് കര്‍ഷക വിപി ഒരുക്കിയിരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും വിപണി സഹായകമാകും. നാരങ്ങാനം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കാര്‍ഷിക വികസന സമിതി അംഗങ്ങൾ, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.