x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ങ്ങു​മെ​ത്താ​തെ ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​ക​ൾ; പൊ​യി​നാ​ച്ചി ടൗ​ൺ വീ​ണ്ടും പൊ​ടി​യി​ൽ മു​ങ്ങി

വെബ് ഡെസ്ക്
Published: September 16, 2026 03:04 AM IST | Updated: September 16, 2026 03:04 AM IST

പൊ​യി​നാ​ച്ചി ടൗ​ണി​ൽ ബ​ന്ത​ടു​ക്ക റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗം മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ര​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​താ​ഴ്ത്തി​യ നി​ല​യി​ൽ.

പൊ​യി​നാ​ച്ചി: സ​മ​നി​ര​പ്പാ​യി കി​ട​ന്ന പൊ​യി​നാ​ച്ചി ടൗ​ണി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം കൊ​ണ്ട് സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത് ആ​ഴ​മേ​റി​യൊ​രു കു​ഴി​യും അ​തി​നു​മു​ക​ളി​ൽ പാ​ല​വും ഇ​രു​വ​ശ​ങ്ങ​ളി​ലും ക​യ​റ്റി​റ​ക്ക​ങ്ങ​ളു​മാ​ണ്. ര​ണ്ടു​വ​ർ​ഷ​മാ​യി മ​ണ്ണും പൊ​ടി​യും നി​റ​ഞ്ഞ സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യാ​ണ് ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​യി​നാ​ച്ചി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് സ​ർ​വീ​സ് റോ​ഡു​ക​ളും മേ​ൽ​പാ​ല​വും ചെ​ളി​നി​റ​ഞ്ഞ് നാ​ശ​മാ​യ​പ്പോ​ൾ മ​ഴ മാ​റി​യാ​ലു​ട​ൻ സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം. ഇ​പ്പോ​ൾ മ​ഴ വി​ട്ടു​നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

കി​ഴ​ക്ക് ബ​ന്ത​ടു​ക്ക ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് മേ​ൽ​പാ​ല​ത്തേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ മ​ഴ പെ​യ്ത​പ്പോ​ൾ ഈ ​റോ​ഡി​ൽ നി​ന്ന് ചെ​ളി​വെ​ള്ള​വും മ​ണ്ണു​മെ​ല്ലാം മേ​ൽ​പാ​ല​ത്തി​ലേ​ക്ക് കു​ത്തി​യൊ​ഴു​കി നി​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി റോ​ഡ് ഇ​ടി​ച്ചു​താ​ഴ്ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. ഇ​തി​നു​വേ​ണ്ടി 10 ദി​വ​സ​ത്തേ​ക്ക് ഈ ​റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ ക​മ്പ​നി​യു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ ആ​ർ​ടി​എ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​തെ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട് ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ർ​ടി​ഒ​യു​ടെ നി​ല​പാ​ട്. ഇ​തോ​ടെ ക​രാ​റു​കാ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം പ്ര​വൃ​ത്തി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് 30 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് ഇ​ടി​ച്ചു​താ​ഴ്ത്തു​ക​യും ചെ​യ്തു. ഈ ​ഭാ​ഗ​ത്തു​കൂ​ടി ത​ന്നെ​യാ​ണ് ബ​ന്ത​ടു​ക്ക ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ടൗ​ൺ വീ​ണ്ടും മ​ണ്ണും പൊ​ടി​യും കൊ​ണ്ടു​നി​റ​ഞ്ഞ​ത്.
റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട് നി​ശ്ചി​ത​ദൂ​ര​ത്തി​ൽ ഇ​ടി​ച്ചു​താ​ഴ്ത്തി വീ​ണ്ടും മെ​റ്റ​ലിം​ഗും ടാ​റിം​ഗും ന​ട​ത്തി​യാ​ൽ എ​ല്ലാ പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ളു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ വീ​ണ്ടും പ​ണി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും വീ​ണ്ടും പൊ​ടി തി​ന്നേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. പൊ​ടി​ശ​ല്യം കു​റ​യ്ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​ന്നെ ഇ​ട​യ്ക്കി​ടെ റോ​ഡി​ൽ വെ​ള്ളം ന​ന​യ്ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up