പേരാവൂർ: ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശിക്ക് മെഡലുൽ. ജോയി കോക്കാട്ടിനാണ് 200 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി മെഡലും,100 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കല മെഡലും നേടി ട്രിപ്പൾ മെഡലിനർഹനായത്. ദുബായ് ദോഹയിൽ അടുത്ത മാസം നടക്കുന്ന അന്തർ ദേശിയ അക്വാട്ടിക് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മൂന്നിനങ്ങളിലും പങ്കെടുക്കാൻ അദ്ദേഹം യോഗ്യത നേടുകയും ചെയ്തു.
സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഇതുവരെ 15 മെഡൽ നേടിട്ടുണ്ട്. ആദ്യമായാണ് ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. റെജി ആണ് ഭാര്യ. അമൽ, അനിൽ, അലീന എന്നിവർ മക്കളാണ്.
Tags : Aquatic Championship nattuvisesham local news