x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ


Published: April 20, 2026 11:34 PM IST | Updated: April 20, 2026 11:34 PM IST

കാ​യം​കു​ളം: കേ​ന്ദ്ര തൊ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ ഉ​ദ്യാ​ന​വി​ള​ക​ളി​ലെ ജൈ​വ സു​ര​ക്ഷാ ഭീ​ഷ​ണി​യും നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ മു​ത​ൽ 24 വ​രെ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ, കീ​ട​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രേ ശാ​സ്ത്ര​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ മൂ​ന്നു സാ​ങ്കേ​തി​ക സെ​ഷ​നു​ക​ളും ഒ​രു ശി​ല്പ​ശാ​ല​യും ഉ​ണ്ടാ​യി​രി​ക്കും.

ഭാ​ര​തീ​യ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. കെ. ​സിം​ഗ് , കേ​ന്ദ്ര സ​സ്യ സം​ര​ക്ഷ​ണ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​ജെ.​പി. സിം​ഗ്, ഐ​സി​എ​ആ​ർ മു​ൻ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​എ​ൻ.​കെ. കൃ​ഷ്ണ​കു​മാ​ർ, സി​പി​സി​ആ​ർ​ഐ മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് വി. ​തോ​മ​സ്, ഐ​സി​എ​ആ​ർ മു​ൻ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടി.​പി. രാ​ജേ​ന്ദ്ര​ൻ, സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ബി. ഹെ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നൂ​റി​ൽ​പ്പ​രം ശാ​സ്ത്ര​ജ്ഞ​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, ന​ഴ്സ​റി സം​രം​ഭ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : National Seminar nattuvishesham local news

Recent News

Corehub Up