x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ


Published: February 14, 2026 01:03 AM IST | Updated: February 14, 2026 01:03 AM IST

തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​യോ​ക്കോ​ഡ് 2026 എ​ന്ന പേ​രി​ൽ ന​ട​ന്ന ദേ​ശീ​യ​സെ​മി​നാ​റി​ൽ​നി​ന്ന്

തൃ​ശൂ​ർ: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​യോ​ക്കോ​ഡ് 2026 എ​ന്ന പേ​രി​ൽ ദേ​ശീ​യ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ, പ​രി​സ്ഥി​തി, തൊ​ഴി​ൽ എ​ന്നി​വ​യ്ക്കാ​യി ബ​യോ​ടെ​ക്നോ​ള​ജി എ​ന്ന​താ​യി​രു​ന്നു മു​ഖ്യ​പ്ര​മേ​യം.

നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​ർ, ലൂ​ക്ക സ​യ​ൻ​സ് പോ​ർ​ട്ട​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സെ​മി​നാ​ർ കോ​യ​മ്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​ആ​ർ. ശി​വ​സാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ജ​നി​ത​ക​രോ​ഗ​നി​ർ​ണ​യ​ത്തി​ലെ നൂ​ത​ന​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഇ​ന്ദ്രി​യം ബ​യോ​ള​ജി​ക്സ് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ. ദി​ലീ​പ് കു​മാ​ർ ബ​യോ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.

വെ​ള്ളാ​നി​ക്ക​ര കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്ര​ഫ​സ​ർ ഡോ. ​ദി​പു മാ​ത്യു പ്ലാ​ന്‍റ് ബ​യോ​ടെ​ക്നോ​ള​ജി​യി​ലെ അ​ലീ​ൽ മൈ​നിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ലും സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ഇ​മ്യൂ​ണോ​ള​ജി, ജ​നോ​മി​ക്സ്, പ്ലാ​ന്‍റ് ബ​യോ​ള​ജി തു​ട​ങ്ങി​യ ലൈ​ഫ് സ​യ​ൻ​സ് മേ​ഖ​ല​ക​ളി​ലെ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

മി​ക​ച്ച അ​വ​ത​ര​ണ​ത്തി​നു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു​മാ​യി 200ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ഫാ​ക്ക​ൽ​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​സ​ന്ന ആ​ർ. കോ​വ​ത്ത്, ഡോ.​പി.​എ. അ​നു, ഡോ. ​ഡാ​ലി ഡൊ​മി​നി​ക്, ഡോ. ​ജൂ​ലി പി. ​ലാ​സ​ർ, അ​പ​ർ​ണ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : National Seminar nattuvishesham local news

Recent News

Corehub Up