x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: December 16, 2025 07:18 AM IST | Updated: December 16, 2025 07:18 AM IST

കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജും കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സും സം​യു​ക്ത​മാ​യി ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.


ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജി​ൽ ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​ർ പാ​ലോ​ട് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ.​സി.​അ​രു​ണാ​ച​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.


കാ​ന​ഡ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള ഡോ. ​റൊ​ണാ​ൾ​ഡ് ഗെ​യ​ർ ക്ലാ​ര​ൻ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​ഫ. എ.​ഹി​ഷാം എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സി ​എ​സ് ഐആ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ ബി.​എ​ൽ.​അ​ഭി​രാ​മി​ക്കും മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ഇ​ൻ ബോ​ട്ട​ണി ഗ​വേ​ഷ​ക കെ.​പി.​സ്മി​ജ​ക്കും ല​ഭി​ച്ചു.


പ്ര​ബ​ന്ധാ​വ​ത​ര​ണ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ, സ്വ​ർ​ണ്ണ മെ​ഡ​ൽ, പ്ര​ശ​സ്തി​പ​ത്രം, ക്യാ​ഷ് പ്രൈ​സ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ ല​ക്നൗ​വി​ലെ ഐസിഎആ​ർ നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് ഫി​ഷ് ജ​ന​റ്റി​ക്സ് റി​സോ​ഴ്സ​സ് ഡ​യ​റ​ക്ട​ർ ഡോ.​കാ​ജ​ൽ ച​ക്ര​വ​ർ​ത്തി വി​ത​ര​ണം ചെ​യ്തു.


കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ.​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ.​സി​ന്ധ്യ കാ​ത​റി​ൻ മൈ​ക്കി​ൾ, കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ.​ജി.​എം.​നാ​യ​ർ, ഡോ.​റെ​ജി ജേ​ക്ക​ബ് തോ​മ​സ്, ഡോ.​കെ.​ബി. ര​മേ​ശ്‌​കു​മാ​ർ, ഡോ. ​ഷൈ​ജു പി.​എ​ൻ, ഡോ.​സാ​ർ​ലി​ൻ പി.​ജെ, ഡോ. ​നി​ഷ തോ​മ​സ്, ഡോ.​മ​നോ​ഹ​ർ മു​ല്ല​ശേ​രി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Tags : nattu vishesham seminar organized

Recent News

Corehub Up