നാഷണല്‍ സര്‍വീസ് സ്കീം ദേശീയ ദിനാചരണം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമും നഷാ മുക്ത് ഭാരത് അഭിയാനും സംയുക്തമായി എന്‍എസ്എസ് ദേശീയ ദിനാചരണപരിപാടി സംഘടിപ്പിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിന് കേന്ദ്ര സാമൂഹിക നീതിയും ശക്തീകരണവും മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ 2026-27 വര്‍ഷത്തെ ജില്ലാതല കാമ്പെയിനില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫ്ളാഷ് മോബ്, സ്കിറ്റ്, തുഫാന്‍ കമാൻഡോ റോസിന്റെ മെഗാ വാക്കത്തണ്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂൾ, കോളജുകളില്‍ നിന്നുള്ള എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും വോളണ്ടിയര്‍മാരും ഉള്‍പ്പടെ 2500 ഓളം പേര് പങ്കെടുത്തു.