ഓൾ കേരള പ്രഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: കേരളത്തിലെ സ്റ്റേജ് കലാകാരന്മാർക്കും നാടക ആർട്ടിസ്റ്റുകൾക്കും രാത്രി പത്തിനു ശേഷവും മൈക്ക് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് എ.ഡി. തോമസ് എംഎൽഎ പറഞ്ഞു. ഓൾ കേരള പ്രഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ. എകെപിപിഎ സംസ്ഥാന പ്രസിഡന്റ് ഷാജി സരിഗ അധ്യക്ഷത വഹിച്ചു.
എൻ.സി. മോഹനൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, പയ്യന്നൂർ മുരളി, സി. രാധാകൃഷ്ണൻ, ഷാജി സൂര്യകാന്തി, ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കലാകാരന്മാരായ ആലപ്പി ഗോപിനാഥ്, അഭയൻ കലവൂർ, ആലപ്പി തങ്കം, സുദർശനൻ വർണം, ശ്രീലൻ കലവൂർ, ആലപ്പി പൊന്നപ്പൻ, കലവൂർ ബിസി, രമണിക സന്തോഷ്, കെപിഎസി ജാക്സൺ, ബാബു ആന്റണി, പ്രകാശൻ, ആലപ്പി സുരേഷ്, പ്രകാശ് ചേർത്തല എന്നിവരെ ആദരിച്ചു.
കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറച്ച് സംസ്ഥാന പ്രസിഡന്റ് ഷാജി സരിഗ പതാക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനവും സൗഹൃദ കൂട്ടായ്മയും നടന്നു.
Tags : NattuVishesham DistrictNews